Featured Lifestyle

പിറന്നാൾ കേക്കിന്‌ പകരം ചിക്കൻ സാൻഡ്വിച്ച് മുറിച്ച് ആഘോഷം കെങ്കേമമാക്കി യുവാവ്: വൈറലായി വീഡിയോ

പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്നത് മധുരമുള്ള ഒരു ആചാരമാണ്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ വാനിലയോ ചോക്ലേറ്റോ ഉൾപ്പെട്ട കേക്കുകളോ ആണ് ആളുകൾ മുറിക്കാറുള്ളത്. ഇത് ഏറെ മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ്.

ഡിജിറ്റൽ ക്രിയേറ്ററായ ‘@_angelo.marasigan’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയയിൽ ഒരു യുവാവ് തന്റെ പിറന്നാൾ ദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് മുറിക്കുന്നതാണ് കാണുന്നത്. “നിങ്ങളുടെ സുഹൃത്ത് ജന്മദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്‌വിച്ച് തിരഞ്ഞെടുക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തിൽ കണ്ടന്റ് ക്രീയേറ്റർ ഒരു വലിയ, ഓവൽ ആകൃതിയിലുള്ള ബണ്ണിലേക്ക് തന്റെ വിരൽ ചൂണ്ടുകയും അമ്പരന്ന് നിൽക്കുകയും ചെയ്യുന്നതാണ് കാണുന്നത്. വീഡിയോ പുരോഗമിക്കുമ്പോൾ ബണ്ണിന് മുകളിലേക്ക് ബർത്തഡേ ബോയ് ആവശ്യത്തിനും സോസും ചീസും ചിക്കനും ചേർത്ത് അതിനു മുകളിൽ മറ്റൊരു ബൺ വെച്ച് ഒരു വലിയ സാൻഡ്വിച്ച്, ഉണ്ടാക്കുന്നതാണ് കാണുന്നത്. തുടർന്ന് അതിനുമുകളിൽ മെഴുകുതിരികൾ വെക്കുകയും അവ ഊതികെടുത്തിയ ശേഷം സാൻഡ്വിച്ച് മുറിച്ചു ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു.