Oddly News

റെഡ് ബുള്ളിന് ഇത്രയും എഫക്ടോ? ക്രെയിനിൽ തൂങ്ങിയാടുന്ന യുവാവ്, വീഡിയോ കണ്ട് കണ്ണുതള്ളി നെറ്റിസൺസ്

ഓസ്റ്റിനിൽ നിന്നു പുറത്തുവരുന്ന ഒരു അതിഭീകര ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണികളെ ഞെട്ടിച്ചിരിക്കുന്നത്. അമ്പരചുംബിയായഒരു കെട്ടിടത്തിന് മുകളിലെ കൺസ്ട്രക്ഷൻ ക്രെയിനിൽ തൂങ്ങിക്കിടന്ന് വായുവിൽ അനായാസമായി ആടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണിത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോ പ്രാദേശിക അധികാരികളുടെ ശ്രദ്ധയിൽപെട്ടിരിക്കുകയാണ്‌.

ഫോക്സ് 7 ഓസ്റ്റിൻ പറയുന്നതനുസരിച്ച്, ഗ്വാഡലൂപ്പ് സ്ട്രീറ്റിലെ 400 ബ്ലോക്കിലെ ക്ഷേമ പരിശോധനയിൽ ഒരാൾ ക്രെയിനിൽ തൂങ്ങിക്കിടന്ന് ആടുന്നതായി റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ, ഒരു യുവാവ് ക്രെയിനിൽ നിന്നു താഴേക്ക് ഇറങ്ങുന്നതാണ് കണ്ടത്. തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥർ ആളുകളെ സ്ഥലത്ത് നിന്നു ഒഴിപ്പിച്ചു.അധികം താമസിയാതെ, യുവാവ് ക്രെയിനിൽ ഘടിപ്പിച്ച ഗോവണിയിലൂടെ സുരക്ഷിതമായി താഴേക്ക് ഇറങ്ങുകയും ഉയരമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ യുവാവ് ആരാണെന്ന് കണ്ടെത്താനോ ഇയാളെ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ജാക്ക് സിമ്മർമാൻ ആണ് യുവാവിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. റെഡ്ഡിറ്റിൽ ആദ്യം ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത് “Master_Jackfruit3591” എന്ന പേരിലുള്ള അക്കൗണ്ടിലാണ്. “ഓസ്റ്റിനിൽ ആരോ ഈ ക്രെയിനിൽ കയറി ഊഞ്ഞാലാടുന്നു. സംഭവം നെറ്റിസൺസ് ഏറ്റെടുത്തുകഴിഞ്ഞു. എന്നാലും ഈ ധൈര്യശാലി ആരാണെന്നാണ് പലരും ചോദിക്കുന്നത്” എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

ഒരു ഉപയോക്താവ് പറഞ്ഞു, “ഇതിനെല്ലാം കാരണം റെഡ് ബുള്ളാണ്”’.” മറ്റൊരു ഉപയോക്താവ് എഴുതി, “എന്നാലും ഇത്ര മുകളിൽ എങ്ങനെ കയറി, എനിക്കറിയണം” എന്നാണ്. മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടു, “ഞാൻ ധൈര്യശാലിയാണെന്ന് എനിക്ക് തോന്നുമ്പോഴെല്ലാം, ഞാൻ ഇത്തരമൊരു വീഡിയോ കാണും, എന്നാൽ ഈ ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ ഒരു ഭീരുവാണെന്ന് എനിക്ക് തോന്നുന്നു” എന്നാണ് കുറിച്ചത്.നാലാമത്തെ വ്യക്തി എഴുതി, “നോക്കൂ, അവൻ്റെ കയ്യിൽ ഒരു സെൽഫി സ്റ്റിക്ക് ഉണ്ട്. അതിനർത്ഥം അവന്റെ കൈയ്യിൽ ഇതിന്റെ വീഡിയോ ഉണ്ടാകും” എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *