Sports

യുഎസ് ഓപ്പണ്‍ കാണാന്‍ ഹോളിവുഡ് കൂട്ടത്തോടെ; നിറഞ്ഞു നിന്നത് കെയ്ല്‍ ജെന്നറും തിമോത്തി ഷലമേറ്റും

അവരും ടെന്നീസ് ഇഷ്ടപ്പെടുന്നു എന്നല്ലാതെ് എന്തു പറയാന്‍. യുഎസ് ഓപ്പണ്‍ എപ്പോഴും താരനിബിഡമായ കാണികളെ ആകര്‍ഷിക്കുന്നതില്‍ മുന്നിലാണ്. 2023 ലെ യുഎസ് ഓപ്പണിലെ 14-ാം ദിനവും ഇക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നില്ല, കാരണം രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ചും മൂന്നാം നമ്പര്‍ താരവുമായ ഡാനിയല്‍ മെദ്വദേവും തമ്മിലുള്ള പുരുഷന്മാരുടെ ഫൈനല്‍ ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ഹോളിവുഡ് കൂട്ടത്തോടെ ഓടിയെത്തി. തകര്‍പ്പന്‍ ഫൈനലില്‍ നോവാക്ക് ജോക്കോവിക്ക് തകര്‍പ്പന്‍ ജയം നേടി 24 ാം ഗ്രാന്റ്‌സ്‌ളാം കിരീടവും നേടി.

സിനിമാ ടെലിവിഷന്‍ രംഗത്തെ താരങ്ങളും ഫാഷണ്‍ ഐക്കണുകളും കൊണ്ട് ആര്‍തര്‍ ആഷെ സ്‌റ്റേഡിയം ഇന്നലെ നിറഞ്ഞു കവിഞ്ഞിരുന്നു. അടുത്തിടെ പ്രണയം പൊതുവേദിയില്‍ പുറത്തെടുത്ത കൈലി ജെന്നറും തിമോത്തി ഷലമെറ്റും ആയിരുന്നു കൂട്ടത്തില്‍ ശ്രദ്ധാകേന്ദ്രമായത്. കറുത്ത വസ്ത്രങ്ങളും ധരിച്ചാണ് ഇരുവരും എത്തിയത്. ഇവാ ലോംഗോറിയ, ജോണ്‍ ഹാം, എമിലി റതാജ്കോവ്സ്‌കി, സ്റ്റിംഗ്, നിക്കോള്‍ കിഡ്മാന്‍, കീത്ത് അര്‍ബന്‍, ഹസന്‍ മിന്‍ഹാജ്, ലാവെര്‍നെ കോക്സ്, ആന്‍ഡി കോഹന്‍, ലിയ മിഷേല്‍ എന്നിവരും ഞായറാഴ്ച ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡില്‍ കാണപ്പെടുന്ന മറ്റ് പ്രശസ്ത മുഖങ്ങളില്‍ ഉണ്ടായിരുന്നു.

ഫൈനലില്‍ ദാനിയേല്‍ മെദ്‌വെദേവിനെ 6-3, 7-6, 6-3 എന്ന സ്‌കോറിനാണ് ജോക്കോവിക്ക് തോല്‍പ്പിച്ചത്. ഇത് ജോക്കോവിക്കിന്റെ 24 ാമത് ഗ്രാന്റ്‌സ്‌ളാം കിരീടമാണ്. പുരുഷ സിംഗിള്‍സില്‍ താരത്തിന്റെ 36 ാമത്തെ ഫൈനലും. മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പം എക്കാലത്തെയും മികച്ച റെക്കോര്‍ഡ് സ്വന്തമാക്കിയ ജോക്കോവിക്ക് സെറീന വില്യംസിന്റെ മറികടന്ന് ഓപ്പണ്‍ യുഗത്തിലെ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം വിജയങ്ങള്‍ എന്ന റെക്കോര്‍ഡും നേടി. രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎസ് ഓപ്പണില്‍ ജോക്കോവിച്ചിന്റെ ആദ്യ പ്രകടനമാണിത് കോവിഡ് 19 വാക്സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ 2022 പതിപ്പ് അദ്ദേഹത്തിന് നഷ്ടമായിരുന്നു.

തന്റെ ജയം താരം ലോസ് ഏഞ്ചല്‍സിലെ മരണപ്പെട്ടുപോയ സുഹൃത്തും ബാസ്‌ക്കറ്റ്‌ബോളിലെ ഇതിഹാസ താരമായ ലോസ് ഏഞ്ചല്‍സ് ലോക്കേഴ്‌സ് താരം കോബി ബ്രയാന്റിന് സമര്‍പ്പിച്ചു. കോബി ബ്രയാന്റെ ജഴ്‌സി നമ്പറായ 24 സ്വന്തം ജഴ്‌സിയില്‍ എഴുതിയാണ് ജോക്കോവിക്ക് ഫൈനലിന് ഇറങ്ങിയത്. കോബിയുടെ കണ്ണീരോര്‍മ്മകള്‍ താരം വിജയത്തിന് പിന്നാലെ പങ്കു വെയ്ക്കുകയും ചെയ്തു.