സമ്പന്നരായ പുരുഷന്മാരെ എങ്ങനെ വിവാഹം കഴിക്കാമെന്ന് സ്ത്രീകളെ പഠിപ്പിച്ച് പണം സമ്പാദിച്ചിരുന്ന ചൈനീസ് ‘ലവ്ഗുരു’വിന് അഴിമതിക്ക് പിഴ. തന്റെ വീഡിയോയിലൂടെ പ്രതിവര്‍ഷം 142 മില്യണ്‍ യുവാന്‍ സമ്പാദിച്ചിരുന്ന യുവതിക്ക് നികുതിവെട്ടിപ്പിന് 7.58 മില്യണ്‍ യുവാനാണ് പിഴ ചുമത്തിയത്. ‘ക്യുക്യു ബിഗ് വുമണ്‍’ എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുടെ യഥാര്‍ത്ഥ പേര് ലെ ചുവാങ്ക് എന്നാണ്. അധികാരികള്‍ പ്രഖ്യാപിച്ച അഞ്ച് അഴിമതിക്കാരില്‍ ഒരാളായി ഇവര്‍ ശ്രദ്ധ ആകര്‍ഷിച്ചു.
ചൈനയിലെ ഏറ്റവും വിവാദമായ ഇന്റര്‍നെറ്റ് സെലിബ്രിറ്റികളില്‍ ഒരാളാണ് ലെ, ഡേറ്റിംഗും സാമ്പത്തിക ഉപദേശവും നല്‍കിയാണ് ഇവര്‍ വന്‍തുക സമ്പാദിച്ചിരുന്നത്. ഒരു ഗായിക എന്ന നിലയില്‍ നിന്ന് അവര്‍ ബന്ധങ്ങളും വിവാഹവും സാമ്പത്തികനേട്ടത്തിനുള്ള ഉപാധിയായി എങ്ങിനെ ഉപയോഗിക്കണമെന്നാണ് ഉപദേശിച്ചിരുന്നത്. 2023 ഓഗസ്റ്റില്‍, ഡേറ്റിംഗിനെയും ബന്ധങ്ങളെയും കുറിച്ചുള്ള അവളുടെ വിവാദ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈവ് സ്ട്രീമിംഗ് ക്ലിപ്പുകള്‍ വൈറലായി.
‘വിലയേറിയ ബന്ധങ്ങള്‍’ എന്ന പേരുള്ള അവരുടെ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ 24 സെഷനുകള്‍ക്കായി 3,580 യുവാന്‍ ആണ് പാക്കേജ്. അവളുടെ തത്സമയ സ്ട്രീമുകള്‍ക്കിടയിലുള്ള ഒരു കണ്‍സള്‍ട്ടേഷന് 1,143 യുവാന്‍ ഈടാക്കുന്നു. അതേസമയം അവളുടെ സ്വകാര്യ കോച്ചിംഗ് പാക്കേജുകള്‍ പ്രതിമാസം 10,000 യുവാന്‍ ആണ്.
എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിമര്‍ശിക്കപ്പെടാന്‍ തുടങ്ങിയതോടെ നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അവളെ വിലക്കി. എന്നിട്ടും അവരുടെ ബിസിനസ് മുന്നോട്ടുപോയി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, അവളുടെ സ്വകാര്യ ഗ്രൂപ്പായ ‘ഗേള്‍ഫ്രണ്ട്‌സ് അലയന്‍സ്’ ഫീസ് 129,800 യുവാനില്‍ നിന്ന് 199,800 യുവാന്‍ ആയി വര്‍ദ്ധിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ ഷാങ്ഹായ് മുനിസിപ്പല്‍ ടാക്‌സ് സര്‍വീസ്, സ്റ്റേറ്റ് ടാക്‌സേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അവളുടെ സാമ്പത്തിക കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തി. അവളുടെ സ്വകാര്യ കണ്‍സള്‍ട്ടേഷന്‍ ബിസിനസ്സിന് വിശ്വസ്തരായ ഒരു കൂട്ടം അനുയായികള്‍ പിന്തുണ നല്‍കിയെങ്കിലും, അവളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, കഴിഞ്ഞ രണ്ട് വര്‍ഷമായി അവള്‍ 600,000 യുവാന്‍ മാത്രമാണ് വ്യക്തിഗത വരുമാനം പ്രഖ്യാപിച്ചത്.
ബാക്ക് ടാക്സും ലേറ്റ് ഫീസും പിഴയും ഇനത്തില്‍ മൊത്തം 7.58 ദശലക്ഷം യുവാന്‍ അടക്കാന്‍ ഷാങ്ഹായിലെ നികുതി അധികാരികള്‍ ലെയോട് ഉത്തരവിട്ടു. സമൂഹത്തില്‍ താന്‍ ചെലുത്തിയ പ്രതികൂല സ്വാധീനം താന്‍ ആഴത്തില്‍ തിരിച്ചറിഞ്ഞുവെന്നും വിഷയം ഒരു പാഠമായി എടുത്ത് ബിസിനസ്സ് ചട്ടങ്ങള്‍ പാലിക്കുമെന്നും നിയമത്തിന് അനുസൃതമായി നികുതി അടയ്ക്കുമെന്നും ലെ പറഞ്ഞു.
ഓണ്‍ലൈനില്‍ വ്യാപകമായി ഇവര്‍ വിമര്‍ശനം നേരിടുകയാണ്. പലരും ചൈനയിലെ പഞ്ചാരയടി പരിശീലന ഗ്രൂപ്പ് എന്നാണ് ആക്ഷേപിച്ചത്.
റ്റൊരാള്‍ പറഞ്ഞു: ‘ഇവ ചൈനയിലെ ഷുഗര്‍ ബേബി പരിശീലന ഗ്രൂപ്പുകളാണ്, സമ്പന്നരായ പുരുഷന്മാരെ ലക്ഷ്യമിടുന്നു.