പുരാതന റോമിലും ചൈനയിലും പൗരാണിക കാര്‍ഷിക ചരിത്രങ്ങളില്‍ മൂത്രം വളമായി ഉപയോഗിച്ചിരുന്ന തെളിവുകള്‍ കണ്ടെത്താനായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ആ രീതി പിന്തുടരുന്ന ഇടമുണ്ട്. വെര്‍മോണ്ടിലെ കര്‍ഷകര്‍ വിളവെടുപ്പ് വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ സുസ്ഥിരമായ രീതിയില്‍ വിളകള്‍ വളര്‍ത്താനും 12 വര്‍ഷമായി ഈ രീതി ഫലപ്രദമായി തിരികെ കൊണ്ടുവന്നിരിക്കുകയാണ്.
ബെറ്റ്‌സി വില്യംസ് ലൂയി ഒരിക്കലും അവളുടെ മൂത്രം പാഴാക്കിക്കളയാറില്ല. കഴിഞ്ഞ 12 വര്‍ഷമായി, അവളും യുഎസിലെ വെര്‍മോണ്ടിലെ ഗ്രാമപ്രദേശത്തുള്ള അവളുടെ അയല്‍ക്കാരും ഉത്സാഹത്തോടെ അവരുടെ മൂത്രം ശേഖരിക്കുകയും കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് വളമായി ഉപയോഗിക്കാന്‍ നല്‍കുകയും ചെയ്യുന്നു. വെര്‍മോണ്ട് ആസ്ഥാനമായുള്ള റിച്ച് എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന യൂറിന്‍ ന്യൂട്രിയന്റ് റിക്ലമേഷന്‍ പ്രോഗ്രാമില്‍ വില്യംസ് പങ്കെടുക്കുന്നു. അവരും വിന്‍ഹാം കൗണ്ടിയിലെ അയല്‍ക്കാരായ 250 പേരും ഓരോ വര്‍ഷവും റീസൈക്കിള്‍ ചെയ്യുന്നതിനായി മൊത്തം 12,000 ഗാലന്‍ (45,400 ലിറ്റര്‍) മൂത്രം പ്രോഗ്രാമിലേക്ക് സംഭാവന ചെയ്യുന്നു.
‘പീസൈക്കിള്‍’ എന്നു പേരിട്ടിരിക്കുന്ന പരിപാടി വിന്‍ഡ്ഹാം കൗണ്ടിയിലെ മൂത്രം ഒരു ലോറിയില്‍ ശേഖരിച്ച് ഒരു വലിയ ടാങ്കിലേക്ക് കൊണ്ടുപോകുന്നു, അവിടെ 90 സെക്കന്‍ഡ് നേരത്തേക്ക് 80 സെന്റിഗ്രേഡ് വരെ ചൂടാക്കി മൂത്രം പാസ്ചറൈസ് ചെയ്യുന്നു. ഇത് പിന്നീട് ഒരു പാസ്ചറൈസ്ഡ് ടാങ്കില്‍ സൂക്ഷിച്ച് വിളകള്‍ക്ക് വളമിടാന്‍ സമയമാകുമ്പോള്‍ പ്രാദേശിക കൃഷിയിടങ്ങളില്‍ തളിക്കാന്‍ നല്‍കുന്നു.
ഇരട്ടിയിലധികവും ഫലഭൂയിഷ്ഠത കുറഞ്ഞ മണ്ണില്‍ പോലും ഈ മാര്‍ഗ്ഗം വിളവ് മെച്ചപ്പെടുത്തുന്നതായിട്ടാണ് കണ്ടെത്തല്‍.
ഒരു വളമെന്ന നിലയില്‍ മൂത്രത്തിന്റെ ശക്തി അതില്‍ അടങ്ങിയിരിക്കുന്ന നൈട്രജനും ഫോസ്ഫറസും മൂലമാണ് – പല പരമ്പരാഗത ഫാമുകളിലും ഉപയോഗിക്കുന്ന സിന്തറ്റിക് വളങ്ങളില്‍ ചേര്‍ക്കുന്ന അതേ പോഷകങ്ങള്‍. എന്നാല്‍ ഈ സിന്തറ്റിക് വളങ്ങള്‍ പാരിസ്ഥിതിക ദോഷവും ഉണ്ടാക്കുന്നുണ്ട്. ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്ന ഹേബര്‍-ബോഷ് പ്രക്രിയ ഉപയോഗിച്ചാണ് നൈട്രജന്‍ നിര്‍മ്മിക്കുന്നത്, കൂടാതെ ഫോസ്ഫറസിന്റെ ഖനനം ദോഷകരമായ അളവില്‍ വിഷ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നു.
കഴിഞ്ഞ ദശകത്തില്‍ ആര്‍ഇ ഐയിലെ ടീമുമായി സഹകരിച്ചു പ്രവര്‍ത്തിച്ച മിഷിഗണ്‍ സര്‍വകലാശാലയിലെ സിവില്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് പ്രൊഫസറായ നാന്‍സി ലവ്, സാധാരണ സിന്തറ്റിക് വളത്തിനുപകരം മൂത്രം ഉപയോഗിക്കുന്നത് ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുമെന്നും അതിന്റെ പകുതിയോളം വെള്ളം ആവശ്യമാണെന്നും കണ്ടെത്തി. തീര്‍ച്ചയായും, 2012 മുതല്‍, ടോയ്ലറ്റ് ഫ്‌ലഷുകള്‍ തടയുന്നതിലൂടെ 2.7 ദശലക്ഷം ഗാലന്‍ (10.2 ദശലക്ഷം ലിറ്റര്‍) വെള്ളം സംരക്ഷിച്ചതായി കണക്കാക്കുന്നു.
വെര്‍മോണ്ടിലെ യുഎന്‍ആര്‍പി യുഎസില്‍ പീസൈക്ലിംഗിന് തുടക്കമിട്ടിട്ടുണ്ട്, എന്നാല്‍ മറ്റ് രാജ്യങ്ങളിലും പദ്ധതികള്‍ നടക്കുന്നുണ്ട്. പാരീസില്‍, സെയ്ന്‍ നദിയെ സംരക്ഷിക്കാനും ബാഗെറ്റിനും ബിസ്‌ക്കറ്റിനും വേണ്ടി ഗോതമ്പ് വളമാക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകര്‍ മൂത്രം ശേഖരിക്കുന്നു. സ്വീഡിഷ് സംരംഭകര്‍ ഗോട്ലാന്‍ഡ് ദ്വീപിന് ചുറ്റുമുള്ള ആല്‍ഗകള്‍ മൂലമുണ്ടാകുന്ന ദോഷം കണ്ടു, മൂത്രം ശേഖരിച്ച് വളമാക്കി മാറ്റുന്ന ഒരു ഉല്‍പ്പന്നം കൊണ്ടുവന്നു. ദക്ഷിണാഫ്രിക്ക, നേപ്പാള്‍, നൈജര്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലും പീസൈക്ലിംഗ് പ്രചാരം വര്‍ദ്ധിച്ചു വരികയാണ്്.