അമ്മയെ സഹായിക്കാന്‍ പോയ യുവാവിന് 50,000 ഡോളര്‍ സമ്മാനത്തുക വരുന്ന ലോട്ട റിയടിച്ചു. അമേരിക്കയിലെ മേരിലാന്റില്‍ വീട് നവീകരണത്തിന്റെ ഭാഗമായി തന്റെ അമ്മയെ ഫര്‍ണിച്ചര്‍ മാറ്റാന്‍ സഹായിക്കുന്നതിനിടയിലാണ് ഭാഗ്യം തേടിവ ന്നത്.
ഫര്‍ണീച്ചറുകള്‍ മാറ്റുന്നതിനിടയില്‍ നോട്ടിംഗ്ഹാം സ്വദേശിയായ യുവാവിനാണ് ഒരു കൂട്ടം സ്‌ക്രാച്ച് ആന്റ്‌വിന്‍ ലോട്ടറി ടിക്കറ്റുകള്‍ കിട്ടിയത്. . അതില്‍ ഒന്നിന് 50,000 ഡോളര്‍ അടിക്കുകയും ചെയ്തു. സമ്മാനത്തുകയ്ക്കായി യുവാവ് ഇപ്പോള്‍ മേരിലാന്‍ഡ് ലോട്ടറി ഉദ്യോഗസ്ഥരെ സമീപിച്ചു. മറന്നുപോയ ടിക്കറ്റുകളുടെ ഒരു ചെറിയ കൂട്ടമാണ് അയാള്‍ക്ക് കിട്ടിയത്. തുടര്‍ന്ന് അമ്മ അയാളോട് ടിക്കറ്റുകള്‍ വീട്ടില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. പിന്നീട് ഭാര്യയ്‌ക്കൊപ്പം ഇയാള്‍ വീട്ടില്‍ ടിക്കറ്റുകള്‍ സ്‌ക്രാച്ച് ചെയ്തപ്പോള്‍ ആറുഡോളര്‍ വിലവരുന്ന ഒരെണ്ണത്തിന് 15 ഡോളര്‍ സമ്മാനം കിട്ടിയതായി മനസ്സിലാക്കി. എന്നാല്‍ ബംപര്‍ കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
അവസാന ടിക്കറ്റായ 5 ഡോളര്‍ ഹോളിഡേ ലക്ക് ഡബ്ലര്‍ ചുരണ്ടിയപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടി 50,000 ഡോളര്‍ വിജയിയാണെന്നു കണ്ടെത്തി. സമ്മാനത്തുക അമ്മയു മായി പങ്കിടാനാണ് ഉദ്ദേശം. അമ്മയുടെ വിഹിതം നല്‍കിയ ശേഷം വരുന്ന തന്റെ തുക ഒരു വീട് വാങ്ങാനും കടങ്ങള്‍ വീട്ടുന്നതിനും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.