പ്രശസ്ത അമേരിക്കൻ സ്ട്രീമർ IShowSpeed-ഉം ഡൊണാൾഡ് ട്രംപിന്റെ അപരനുമായ ഒരു ചൈനീസ് യുവാവും തമ്മിലുള്ള അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചൈനയിലേക്കുള്ള തന്റെ സന്ദർശന വേളയിൽ, IShowSpeed എന്നറിയപ്പെടുന്ന ഡാരൻ വാട്കിൻസ് ജൂനിയർ ചോങ്‌കിംഗിലെ ഒരു പതിവ് നഗര പര്യടനം ഒരു വൈറൽ നിമിഷമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
എന്നാൽ ചൈനയിലെ അദ്ദേഹത്തിന്റെ പ്രാദേശിക ഗൈഡ് അപ്രതീക്ഷിതമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സമാനമായ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ സ്പീഡ് യഥാർത്ഥത്തിൽ ഞെട്ടി.
വൈറലാകുന്ന ദൃശ്യങ്ങളിൽ കാറിൽ കയറിയ സ്പീഡ് അമ്പരപ്പോടെ, ഗൈ ഡിന്റെ സംസാരം കേട്ട് അയാളെ നോക്കുന്നത് കാണാം. തുടർന്ന് “നിങ്ങൾ എന്തിനാണ് അങ്ങനെ സംസാരിക്കുന്നത്? നിങ്ങളുടെ ശബ്ദം നല്ല പരിചയമുള്ളതുപോലെ തോന്നുന്നു. അതേ നിങ്ങൾ ട്രംപിനെപ്പോലെയാണ്!” എന്ന് സ്പീഡ് യുവാവിനോട് പറയുന്നതാണ് കാണുന്നത്.
ഇരുവരും കാറിൽ കയറിയപ്പോൾ ഒരു സ്റ്റാൻഡേർഡ് ടൂർ എന്ന നിലയിലാണ് യാത്ര ആരംഭിച്ചത്. എന്നാൽ ചൈനീസ് യുവാവ് ട്രംപിനെ പോലെ സംസാരിച്ച് തുടങ്ങിയതും യാത്ര ഏറെ രസകരമായി മാറി. “നിങ്ങൾ ശരിക്കും ചൈനീസ് ട്രംപാണ് ബ്രോ,” അസാമാന്യം തന്നെ സ്‌പീഡ് പറഞ്ഞു.
നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയോട് പ്രതികരിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “ബ്രോ ട്രംപിനെക്കാൾ മികച്ച ട്രംപാണ്. മറ്റൊരാൾ അഭിപ്രായപ്പെട്ടു, “ആ ശബ്ദം മാത്രം അവിശ്വസനീയമാംവിധം കൃത്യമാണ്. വ്യതിയാനങ്ങളും സ്വരവും വേഗതയും മാത്രമല്ല, ശബ്ദം തന്നെ ട്രംപിനെപ്പോലെയാണ്. യഥാർത്ഥമാണ്” എന്നാണ് കുറിച്ചത്.
ഒരു ഉപയോക്താവ് തമാശയായി പറഞ്ഞു, “എല്ലാത്തിന്റെയും പകർപ്പുകൾ തീർച്ചയായും ചൈനയിലുണ്ട്”.
“കിം ജങ് ഉന്നിനും ട്രംപിനും ഒരു കുഞ്ഞ് ജനിച്ചിരുന്നെങ്കിൽ ഇതുപോലെ ആയേനെ” എന്നായിരുന്നു രസകരമായ മറ്റൊരു കമൻ്റ്.
ഇംഗ്ലീഷിൽ റയാൻ എന്ന പേര് ഉപയോഗിക്കുകയും @trumpbyryan എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പോസ്റ്റുകൾ ഇടുകയും ചെയ്യുന്ന ചോങ്‌കിംഗ് സ്വദേശിയായ ചെൻ റൂയിയാണ് വീഡിയോയിലെ താരം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹത്തിന് ഏകദേശം 342,000 ഫോളോവേഴ്‌സ് ഉണ്ട്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) പ്രകാരം, ഒരിക്കലും അമേരിക്ക സന്ദർശിച്ചിട്ടില്ലാത്ത ഒരു മാർക്കറ്റിംഗ് പ്രൊഫഷണലാണ് മിസ്റ്റർ ചെൻ. എന്നാൽ ഇംഗ്ലീഷ് പരിശീലിച്ചുകൊണ്ട് വർഷങ്ങളോളം തന്റെ ഡൊണാൾഡ് ട്രംപ് അനുകരണം ഇയാൾ തുടരുന്നുണ്ടായിരുന്നു. തുടക്കത്തിൽ ഡൂയിനിൽ തന്റെ വീഡിയോകൾ പങ്കിട്ടു. തുടർന്ന് യുഎസ് ടിക്കറ്റോക് ബാൻ ചെയ്തതോടെ മറ്റുപ്ലാറ്റഫോമുകളിലേക്ക് ശ്രദ്ധ തിരിക്കാൻ ചെന്നിനു സാധിച്ചു.