Movie News

37വര്‍ഷം മുന്‍പ് ഇറങ്ങിയ ഈ ഹൊറര്‍ ചിത്രം പ്രേക്ഷകരെ ഭയപ്പെടുത്തി; 60 ലക്ഷം മുടക്ക്, നേടിയത് 2.5 കോടി

പ്രേതങ്ങളെയും അമാനുഷിക ജീവികളെയും കഴിയുന്നത്ര യാഥാര്‍ത്ഥ്യമാക്കാന്‍ ഇക്കാലത്ത് ഹൊറര്‍ സിനിമകള്‍ CGI ഇഫക്റ്റുകള്‍, VFX എന്നിവയെ വളരെയധികം ആശ്രയിക്കുന്നു. എന്നാല്‍, ഇതൊന്നുമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ഏതാണ്ട് 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരത്തിലുള്ള ഒരു സിനിമ ബോക്സ് ഓഫീസ് ഹിറ്റായിട്ടുണ്ട്. ഈ സിനിമ കണ്ട് പ്രേക്ഷകര്‍ ഭീതിയുടെ മുള്‍മുനയില്‍ നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

1988-ല്‍ പുറത്തിറങ്ങിയ ‘വീരണ’യാണ് ഈ ചിത്രം. ചെറിയ ബജറ്റിലാണ് ഇത് നിര്‍മ്മിച്ചത്, എന്നാല്‍ ചിത്രം വന്‍ ലാഭം നേടി. നൈറ്റ് ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. അക്കാലത്ത് ഇന്ത്യയിലെ ഹൊറര്‍ ചിത്രങ്ങളുടെ പര്യായമായിരുന്ന റാംസെ ബ്രദേഴ്സ്- തുളസി റാംസെ, ശ്യാം റാംസെ എന്നിവര്‍ ചേര്‍ന്നാണ് വീരണ സംവിധാനം ചെയ്തത്. 1980-കളില്‍, അവരുടെ നിര്‍മ്മാണ ശൈലി ഹൊറര്‍ കഥാപാത്രങ്ങളെ സൃഷ്ടിയ്ക്കുക എന്നതായിരുന്നു. 60 ലക്ഷം രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ഹൊറര്‍ ചിത്രം ബോക്സ് ഓഫീസില്‍ ഏകദേശം 2.5 കോടി രൂപ നേടി. ആ കാലഘട്ടത്തിലെ ഹൊറര്‍ ത്രില്ലറുകള്‍ വിഭാഗത്തിന് ഇതൊരു നാഴികക്കല്ലായി കണക്കാക്കപ്പെട്ടിരുന്നു.

ചിത്രത്തില്‍ പ്രധാന മന്ത്രവാദിനിയായി എത്തിയത് ജാസ്മിന്‍ ആയിരുന്നു. മഹേന്ദ്ര പ്രതാപിന്റെ മകന്‍ സമീര്‍ പ്രതാപ് ആയി വിജേന്ദ്ര ഘാട്ട്ഗെ, വിജയ് അറോറ ഒരു മെക്കാനിക്കിന്റെ വേഷവും അവതരിപ്പിച്ചു. കുല്‍ഭൂഷണ്‍ ഖര്‍ബന്ദ, ഗുല്‍ഷന്‍ ഗ്രോവര്‍, സാഹില ചദ്ദ, രാജേഷ് വിവേക് തുടങ്ങിയവരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമകള്‍ ഒരു മികച്ച കലാ സൃഷ്ടികളാണ്. ഹൊററിനെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും പുതിയതായി റിലീസ് ആയ തുംബാദ് പോലെ ചില ക്ലാസിക്കുകളുണ്ട്. ശുദ്ധമായ ഹൊറര്‍ സിനിമകളുടെ വിഭാഗത്തിലേക്ക് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് സംവിധായകന്‍ സോഹം ഷാ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. റാംസെ ബ്രദേഴ്സിന്റെ ചിത്രത്തിന്റെ അവകാശം താന്‍ വാങ്ങിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘വീരണ, പുരാന ഹവേലി, പുരാന മന്ദിര്‍ എന്നീ സിനിമകളുടെ അവകാശം ഞാന്‍ എടുത്തിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഈ സിനിമകള്‍ നിര്‍മ്മിക്കും. ഈ വിഭാഗത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ബിസിനസ്സ് എന്ന നിലയില്‍ ഇത് അര്‍ത്ഥവത്താണ്. ശുദ്ധമായ ഹൊറര്‍ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ പ്രേക്ഷകര്‍ ഇവിടെയുണ്ട്, അതിനാല്‍ ബിസിനസ്സ് എന്ന രീതിയില്‍ ഇത് നല്ല സമയമാണ്, ”- ഷാ ബോളിവുഡ് ലൈഫിനോട് പറഞ്ഞു.