Movie News

സോഷ്യല്‍ മീഡിയയില്‍ തരംഗമായി അമിതാഭ് ബച്ചന്റെ സ്ലോ മോഷന്‍ വീഡിയോ

അമിതാഭ് ബച്ചന്റെയും ജയാ ബച്ചന്റെയും ഒരു സ്ലോമോഷന്‍ വീഡിയേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ജയ ബച്ചന് സ്വന്തമായി സോഷില്‍ മീഡിയ അക്കൗണ്ടുകള്‍ ഒന്നുമില്ല. എന്നാല്‍ ചെറുമകള്‍ നവ്യ നവേലി നന്ദ ജയാ ബച്ചന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുണ്ട്. അമിതാഭ് ബച്ചനാണ് ഇക്കുറി ജയ ബച്ചന്റെ അല്‍പ്പം രസകരമായ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ജോലി സ്ഥലത്ത് എന്നാണ് അമിതാഭ് ബച്ചന്‍ ഭാര്യയ്ക്ക് ഒപ്പമുള്ള വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

അമിതാഭ് ബച്ചാന്‍ സ്വന്തം ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ക്യാമറ ഭാര്യയ്ക്ക് നേരെ ഫോക്കസ് ചെയ്യുകയായിരുന്നു. സില്‍ക്ക് വൈറ്റ് സാരിയും ഗോള്‍ഡണും മെറൂണും നിറത്തിലുള്ള നെക്ലേയിസും ധരിച്ച് ഭര്‍ത്താവിന് അടുത്ത് ഇരിക്കുകയായിരുന്നു ജയ ബച്ചന്‍. തന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ചിത്രീകരിക്കുന്നത് കണ്ട് അവര്‍ നന്നായി ചിരിക്കുന്നുമുണ്ട്. ചെറുമകള്‍ നവ്യ ഇരുവരുടെ ചിത്രത്തിന് ക്യൂട്ട് എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ആരാധകാരും വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി പ്രേം കഹാനിയിലാണ് ജയ ബച്ചന്‍ അവസാനമായി അഭിനയിച്ചത്‌

https://www.instagram.com/reel/Cw2PmMRhvOm/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==