ആരാധകര്‍ കാത്തിരുന്ന ഷാരുഖ് ഖാന് ചിത്രം ജവാന് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അറ്റ്ലി സംവിധാനം ചെയ്ത ജവാനിലൂടെ ഷാരുഖ് ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിരികെയെത്തുമ്പോള്‍ രാജ്യത്തുടനീളം സജീവമായി ചിത്രത്തിന്റെ പ്രീ ബുക്കിങ് നടന്നിരുന്നു. ചിത്രം നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജവാന്റെ വാരാന്ത്യ അഡ്വാന്‍സ് ഏകദേശം 50 കോടി രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്താന്റെ മൊത്തത്തിലുള്ള അഡ്വാന്‍സ് 54 കോടി രൂപയായിരുന്നു. രാവിലെ 5 മണിക്കും 6 മണിക്കും രാജ്യത്തുടനീളം ഷോകളുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഷാരുഖാന്റെ അവസാനം റിലീസായി ചിത്രം പഠാന് ഇന്ത്യയില്‍ 5500 സ്ക്രീനുകളിലും അന്താരാഷ്ട്ര വിപണിയില്‍ 2700 സ്ക്രീനുകളിലുമാണ് റിലീസ് ചെയ്തത്. പഠാന് പിന്നാലെ ജാവനും 100 കോടിക്ക് മുകളില്‍ കയറുന്ന രണ്ടാമത്തെ ഓപ്പണറായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 110 മുതല്‍ 130 കോടി രൂപ വരെയാണ് ഓപ്പണിങ്ങ് ഗ്രോസായി പ്രതിക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് ഹിന്ദിയിലെ ഏറ്റവും വലിയ ഓപ്പണിങ്ങായി മാറും.