Featured Movie News

‘ഞാൻ വീട്ടിലെ മതിൽ പൊളിച്ചുമാറ്റി ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ…’; ആര്‍ഡിഎക്സ്സ് പ്രൊഡ്യൂസറോട് പെപ്പെ

ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് സ്റ്റൈല്‍ മന്നന്റെ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ എന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ സിനിമ. ഇതുവരെയുള്ള കണക്കുകകള്‍വച്ച് 564.35 കോടി രൂപ കളക്ഷന്‍ സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാവ് കലാനിധി മാരന്‍ നായകന്‍ രജനികാന്തിനും സംവിധായകന്‍ നെല്‍സണും പാരിതോഷികവും ആഢംബര വാഹനവും നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ഓണക്കാലത്ത് കേരളത്തില്‍ സൂപ്പര്‍ഹിറ്റായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ ഡി എക്സ് സിനിമയിലെ മൂന്നു നായകന്മാരിലാരാളായ ആന്‍റണി വര്‍ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാകുന്നത്.

സിനിമയുടെ നിർമാതാവായ സോഫിയാ പോളിനെ വീട്ടിലെത്തി സന്ദർശിച്ച വിവരം രസകരമായ ഒരു ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആന്റണി വർ​ഗീസ് പങ്കുവച്ചത്. ജയ്‌ലർ സിനിമ ഹിറ്റ്‌ ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന കാര്യമാണ് പെപ്പെയെന്ന ആന്റണി വര്‍ഗീസ് പറയുന്നത്.

റോബർട്ടും ഡോണിയും സേവിയും ചേച്ചിയെ കാണാന്‍ ചെന്നപ്പോള്‍ കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ.പിന്നെ നഹാസ് പോർഷ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്ന കേൾക്കുന്നെ – പെപ്പെ കുറിച്ചു.