Crime

യുവാവിന് അതിക്രൂരമായി മർദ്ദനം: പശ്ചാത്തലസംഗീതവുമായി വീഡിയോ പോസ്റ്റ് ചെയ്ത് പ്രതി

കയ്യിൽ ബെൽറ്റുകളും റബ്ബർ പൈപ്പുകളുമുപയോഗിച്ച് ഒരു റൂമിലിട്ട് ഒരു യുവാവിനെ നാലു യുവാക്കൾ സംഘം ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. സംഭവത്തിനു സാക്ഷ്യം വഹിച്ച സംഘത്തിലെ അഞ്ചാമനാണ് വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.

ഉത്തർപ്രദേശിലെ ഔറയ്യയിൽ നടന്ന ദാരുണ സംഭവത്തിന്റെ നാല് വീഡിയോകൾ ജതിൻ എന്ന യുവാവാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ മർദ്ദനമേറ്റ യുവാവ് നിർത്താൻ അപേക്ഷിച്ചുവെങ്കിലും പ്രതികൾ ബെൽറ്റും പൈപ്പും ഉപയോഗിച്ച് മർദ്ദിക്കുന്നത് തുടരുകയായിരുന്നു. ഒരു ദൃശ്യത്തിൽ, പ്രതികൾ യുവാവിന്റെ മുഖം നിലത്തിട്ടുരയ്ക്കുന്നതും മുഖത്ത് രക്തം ഒഴുകുന്നതും വീഡിയോയയിൽ കാണാം.

വീഡിയോ വൈറലായതോടെ ജതിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൽ ഒരാൾ സ്റ്റോറിക്ക് മറുപടി നൽകിയത് “ദയവു ചെയ്തു ഇത് നിർത്തുക” എന്നാണ്. മറ്റൊരു ഉപയോക്താവ് ചോദിച്ചു, ” ജതിൻ ഭായ്, ആരാണ് ഈ ആൺകുട്ടി” മറ്റൊരു അനുയായി ചോദിച്ചത്, “നിങ്ങൾ എന്തിനാണ് അവനെ തല്ലുന്നത്?”എന്നാണ്.

അതേസമയം മർദ്ദന ഏൽക്കുന്നതുനിടെ യുവാവ് സഹായം അഭ്യർത്ഥിക്കുന്നതും മർദിക്കുന്നത് നിർത്താൻ ആവശ്യപ്പെടുന്നതും കേൾക്കാം, എന്നാൽ പ്രതികൾ വീണ്ടും ആക്രമണം തുടരുകയാണ്. തുടർന്നു. ജതിൻ പോസ്റ്റ് ചെയ്ത നാല് ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഒന്നിൽ, വീഡിയോയ്ക്ക് സംഗീതം നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്.

ആക്രമണത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിനു പിന്നാലെ വിഷയം ഗൗരവമായി കാണുകയാണെന്നും പ്രതികളെ പിടികൂടാൻ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.