Celebrity

നിത അംബാനിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ശമ്പളം എത്രയാണെന്ന് അറിയണ്ടേ …..?

നിത അംബാനിയും മകള്‍ ഇഷ അംബാനിയും പൊതുപരിപാടികളില്‍ സുന്ദരിയും ഗ്ലാമറസുമായി കാണപ്പെടുന്നതിന് പിന്നില്‍ ആരാണ് ? ഇന്ത്യയിലെ അറിയപ്പെടുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ മിക്കി കോണ്‍ട്രാക്ടറാണ് അവരുടെ ഈ സൗന്ദര്യത്തിന് പിന്നില്‍. 30 വര്‍ഷത്തെ അനുഭവപരിചയമുള്ള മിക്കി മേഖലയില്‍ പ്രശസ്തനാണ്.

നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് മിക്കി. ഒരു ക്ലൈന്റില്‍ നിന്ന് 75000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇയാള്‍ ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹം ആപ്കെ ഹേ കോന്‍, ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോതാ ഹേ തുടങ്ങിയ പ്രശസ്ത സിനിമകളുടെ രൂപഭാവങ്ങള്‍ക്ക് സംഭാവന നല്‍കിയ മിക്കി വര്‍ഷങ്ങളോളം ബോളിവുഡില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദീപിക പദുക്കോണ്‍, കരീന കപൂര്‍ ഖാന്‍, ഐശ്വര്യ റായ്, കജോള്‍, അനുഷ്‌ക ശര്‍മ്മ എന്നിവരുള്‍പ്പെടെ നിരവധി മുന്‍നിര ബോളിവുഡ് നടിമാരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവുകളും വൈദഗ്ധ്യവുമാണ് സെലിബ്രിറ്റികള്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കിയത്.