കുഞ്ഞിന് പേരിടുന്നത് ചില കുടുംബങ്ങളിലെങ്കിലും തര്‍ക്കവിഷയമാകാറുണ്ട്. പ്രത്യേകിച്ചും പേര് തെരഞ്ഞെടുക്കുന്നത് കുട്ടിയുടെ മുത്തച്ഛനോ മുത്തശ്ശിയോ ആണെങ്കില്‍… ഇക്കാര്യത്തില്‍ അമ്മായിയമ്മയുടെ ഇടപെടല്‍ ചിലപ്പോഴെങ്കിലും മരുമകള്‍ക്ക് ഒട്ടും ഇഷ്ടമാകാന്‍ വഴിയില്ല.
എന്നാല്‍ ഇവിടെ അല്പം വ്യത്യസ്തമായി മകനും ഭാര്യയും പേര് തീരുമാനിക്കുന്നതിനു മുമ്പേ പിറക്കാൻ പോകുന്ന പേരക്കുട്ടിയുടെ പേര് സ്വന്തം കൈത്തണ്ടയിൽ പച്ച കുത്തി അമ്മായിയമ്മ. ഗർഭിണിയായ യുവതി പറയുന്നതനുസരിച്ച്, താനും ഭർത്താവും കുഞ്ഞിന് പേര് നിശ്ചയിക്കുന്നതിനു മുന്നേ തന്നെ അമ്മായിയമ്മ മറ്റൊരു പേരിൽ പെർമനെന്റ് ടാറ്റു അടിക്കുകയായിരുന്നു എന്നാണ്.
റെഡ്ഡിറ്റിലൂടെയാണ് യുവതി ഈ കാര്യം പങ്കുവെച്ചത്. ‘എന്റെ ഭർത്താവും ഞാനും ഞങ്ങളുടെ ആദ്യത്തെ കുട്ടിയെ വരവേൽക്കാനായി ഒരുങ്ങുകയാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു പേര് ആരുമറിയാതെ അവനു വേണ്ടി കണ്ടുവെച്ചിരുന്നു. എന്നാൽ ആ പേര് ഞങ്ങൾ അന്തിമമാക്കിയിരുന്നില്ല, പക്ഷേ എങ്ങനെയോ എന്റെ അമ്മായിയമ്മ ആരുമറിയാതെ ആ പേര് അവരുടെ കൈത്തണ്ടയിൽ പച്ചകുത്തിവെച്ചു. ഞങ്ങൾ ഞെട്ടിപ്പോയെങ്കിലും ആ പേരു കുഞ്ഞിനിടണമെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല’’ അവൾ കുറിച്ചു.
ഏതായാലും അമ്മായിയമ്മ താൻ പച്ചകുത്തിയ വിവരം അറിയിച്ചതോടെ യുവതിയും ഭർത്താവും കുഞ്ഞിന് പുതിയ ഒരു പേരിടാൻ തീരുമാനിച്ചു.
എന്നാൽ പച്ചകുത്തിയ ശേഷം മകനും ഭാര്യയും പേരുമാറ്റാൻ തീരുമാനിച്ചത് അമ്മായിയമ്മയോട് കാട്ടുന്ന അനാദരവ് ആയിരിക്കുമെന്നും യുവതി ഭയപ്പെുന്നു.
ഇപ്പോൾ അമ്മായിയമ്മ താൻ പച്ചകുത്തിയ പേരിടണമെന്നു വാശിപിടിക്കുകയാണ്. കുടുംബ സമാധാനത്തിനായി തന്റെ അമ്മ പച്ചകുത്തിയ പേര് കുഞ്ഞിനിടാൻ ഭർത്താവും തന്നെ നിർബന്ധിക്കുകയാണെന്ന് യുവതി പറയുന്നു.
ഏതായാലും ഈ ഒരു സാഹചര്യത്തിൽ താൻ എന്ത് ചെയ്യണമെന്നാണ് യുവതി റെഡ്ഡിറ്റ് ഉപഭോക്താക്കളോട് ചോദിക്കുന്നത്. ഭൂരിഭാഗം പേരും യുവതിയെ അനുകൂലിച്ചാണ് രംഗത്തെത്തിയത്.
ഒരാൾ കുറിച്ചത് “ കുഞ്ഞ് ജനിക്കുന്നതുവരെ പേര് ഒരു സാങ്കൽപ്പികം മാത്രമാണ്. കുഞ്ഞ് ജനിച്ച ശേഷം ആളുകൾ പേരുമാറ്റിയ കഥകളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്” എന്നാണ്.
ഒരാൾ പറഞ്ഞത് അമ്മായിയമ്മ പറയുന്ന പേരു മിഡിൽ നെയിം ആയിപോലും ഇടരുത് എന്നാണ്. അതവരെ കൂടുതൽ അഹങ്കാരിയാക്കും എന്നാണ്.