Oddly News

എന്റെ ഭാഗത്തും തെറ്റുണ്ട്! വിദ്യാർത്ഥികളുടെ മോശം പ്രകടനം- ഏത്തമിട്ട് ഹെഡ് മാസ്റ്റർ- വീഡിയോ

പരീക്ഷയിൽ തന്റെ സ്കൂളിലെ വിദ്യാർത്ഥികൾ മോശം പ്രകടനം കാഴ്ച്ചവെച്ചതിന്റെ പേരിൽ സ്വയം പഴിചാരി സ്കൂൾ ഹെഡ് മാസ്റ്റർ. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾക്കുമുന്നിൽ നിന്ന് ഏത്തമിടുന്ന ഹെഡ്മാസ്റ്ററിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിജയനഗരം സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനാണ് രാവിലെ അസംബ്ലിയിൽ വിദ്യാർത്ഥികളുടെ അച്ചടക്കവും അക്കാദമിക് പ്രകടനവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പരീക്ഷയിലെ മോശം ഫലങ്ങളിൽ അദ്ദേഹം സങ്കടം പ്രകടിപ്പിച്ചു, മാത്രമല്ല കുട്ടികളെ അവരുടെ വീട്ടിലും ശ്രദ്ധിക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോടും അഭ്യർത്ഥിച്ചു.

ഇക്കാലത്ത്, എത്രയൊക്കെ കർശന നിയമങ്ങൾ വന്നാലും വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാനും അവരുടെ സമീപനം മാറ്റാനും ചിലപ്പോൾ ബുദ്ധിമുട്ടാണ്. ഇതിനിടയിലാണ് വിദ്യാർത്ഥികൾ നടത്തിയ മോശം പ്രകടനത്തിന് സ്വയം കുറ്റപ്പെടുത്തി ഹെഡ് മാസ്റ്റർ രംഗത്തെത്തിയത്.
വിജയനഗരം ജില്ലയിലെ ബോബിലി മണ്ഡലത്തിലെ പെന്റ ഗ്രാമത്തിലെ ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം.

വിദ്യാർത്ഥികളുടെ മോശം പ്രകടനത്തിലും അച്ചടക്കമില്ലായ്മയിലും ക്ലാസിലെ ശ്രദ്ധക്കുറവിലും അതൃപ്തിയും ഖേദവും പ്രകടിപ്പിക്കുന്ന പ്രധാനാധ്യാപകന്റെ വീഡിയോ വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്.

വിദ്യാർത്ഥികളുടെ മോശം പ്രകടനത്തിന് സ്വയം കുറ്റപ്പെടുത്തി, പ്രധാനാധ്യാപകൻ സാഷ്ടാംഗപ്രാണാമം നടത്തി വിദ്യാർത്ഥികൾക്ക് മുമ്പിൽ കുമ്പിടുകയും ചെയ്തു. വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട് വീട്ടിൽ അവരുടെ കുട്ടികളെ നിരീക്ഷിക്കാനും അവരുടെ അക്കാദമിക് പ്രകടനം നിരീക്ഷിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *