Featured Travel

എഞ്ചിനീയറിംഗ് അത്ഭുതം! ലോകത്തെ ഏറ്റവും മനോഹരമായ റെയില്‍വേ പാലം

ലോകത്തുടനീളമുള്ള മനോഹരമായ റെയില്‍വേ പാലങ്ങള്‍ പലതും മനോഹരമായ കാഴ്ചകളാണ്. താഴ്വരകളിലും നദികളിലും അലയടിക്കുന്ന മുഴക്കവും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെ വിശാലകാഴ്ചകളും അവ കാഴ്ചക്കാര്‍ക്ക് നല്‍കുന്നു. ഇതിന് പുറമേ ഭൂപടത്തില്‍ ലക്ഷ്യസ്ഥാനങ്ങളെ അടയാളപ്പെടുത്തുന്ന ലാന്‍ഡ്മാര്‍ക്കുകളും സിവില്‍ എഞ്ചിനീയറിംഗിന്റെ പരിണാമത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമാണ്.

യൂറോപ്പിലെ ഏറ്റവും ശ്രദ്ധേയമായ ബ്രിഡ്ജുകളില്‍ ഒന്നാണ് സ്‌കോട്ട്‌ലന്‍ഡിലെ ഫോര്‍ത്ത് പാലം. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കൊപ്പം അസാധാരണമായ എഞ്ചിനീയറിംഗും പാലത്തെ വൈവിദ്ധ്യമാക്കുന്നു. ഈ വര്‍ഷം 135 വയസ് തികയുന്ന യുനെസ്‌കോ ലോക പൈതൃക പദവി ലഭിച്ച ചുരുക്കം ചില റെയില്‍വേ പാലങ്ങളില്‍ ഒന്നാണ്. ഈ ബഹുമതി ലഭിച്ചിട്ട് പത്തുവര്‍ഷം തികയുകയാണ്.

ഫിര്‍ത്ത് ഓഫ് ഫോര്‍ത്തിന് കുറുകെ സ്ഥിതി ചെയ്യുന്ന ഈ ഐക്കണിക് കാന്റിലിവര്‍ റെയില്‍വേ പാലം സ്‌കോട്ട്‌ലന്‍ഡിന്റെ അഭിമാനത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഭാഗമാണ്. ചില സ്‌കോട്ടിഷ് ബാങ്ക് നോട്ടുകളില്‍ ഇത് ചിത്രീകരിച്ചിട്ടുണ്ട്. 2467 മീറ്ററാണ് പാലത്തിന്റെ നീളം അടിയില്‍ വെള്ളത്തില്‍ നിന്നും 110 മീറ്റര്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാലത്തില്‍ വെള്ളത്തില്‍ നിന്നും 46 മീറ്റര്‍ ഉയരത്തിലാണ് പാലം നില്‍ക്കുന്നത്.

1890 കളിലായിരുന്നു ആദ്യമായി പാലം തുറന്നുകൊടുത്തത്. 1850ല്‍ എഡിന്‍ബര്‍ഗ്, ലീത്ത്, ഗ്രാന്റണ്‍ റെയില്‍വേ ലോകത്തിലെ ആദ്യത്തെ ‘ട്രെയിന്‍ ഫെറി’ – തോമസ് ബൗച്ച് റെയില്‍വേ കോച്ചുകള്‍ കൊണ്ടുപോകുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു ഫെറി ബോട്ട് – ഗ്രാന്റണിനും ബേണ്ടിസ്ലാന്‍ഡിനും ഇടയില്‍ ആരംഭിച്ചപ്പോഴാണ് ഫോര്‍ത്തിന്റെ ആദ്യ റെയില്‍വേ ക്രോസിംഗിനായുള്ള ആശയമുണ്ടായത്.

ഫോര്‍ത്ത് പാലത്തില്‍ മൂന്ന് ഇരട്ട കാന്റിലിവറുകള്‍ ഉണ്ട്, അവയ്ക്കിടയില്‍ 1700 അടി നീളമുള്ള രണ്ട് സസ്‌പെന്‍ഡഡ് സ്പാനുകള്‍ ഉണ്ട്. ഓരോ ടവറിലും 12 അടി (3.7 മീറ്റര്‍) വ്യാസമുള്ള നാല് സ്റ്റീല്‍ ട്യൂബുകള്‍ ഉണ്ട്, കൂടാതെ ഉയര്‍ന്ന വെള്ളത്തിന് മുകളില്‍ 361 അടി (110 മീറ്റര്‍) ഉയരത്തില്‍ എത്തുന്നു. അവയുടെ അടിത്തറകള്‍ നദീതടത്തിലേക്ക് 89 അടി ആഴ്ന്നാണ് നില്‍ക്കുന്നത്. 4,200 ടണ്‍ ഭാരം ഉള്‍ക്കൊള്ളുന്ന 6.5 ദശലക്ഷം റിവറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചതുരശ്ര അടിക്ക് 56 പൗണ്ട് എന്ന കാറ്റിന്റെ ശക്തിയെ നേരിടാന്‍ ഇത് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *