Featured Movie News

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ജവാന്റെ ട്രെയിലര്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഷാരുഖ് നായകനാകുന്ന ജവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജവാന്‍. കൂടാതെ ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാരുഖിനെ കൂടാതെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്താന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന അടുത്ത ഷാരുഖ് ചിത്രമാണ് ജവാന്‍. ആക്ഷനും വൈകാരികതയും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യാനിരിക്കുന്ന ‘ജവാന്റെ’ പ്രീ ബുക്കിംഗ് ടിക്കറ്റ് ആഗോളതലത്തിൽ ആരംഭിച്ച് മിനിറ്റുകൾക്കകം റെക്കോർഡ് തുകയ്ക്കാണ് വിറ്റ് തീർന്നത്. സിനിമയുടെ ഡിമാൻഡ് കൂടിയതോടെ തിയേറ്ററുകൾ ടിക്കറ്റ് നിരക്ക് ചില കേന്ദ്രങ്ങളിൽ 1100 വരെ വര്‍ദ്ധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. 15 മിനിറ്റിനുള്ളിലാണ് സിനിപോളിസിലെ പ്രീ ബുക്കിംഗ് പൂർത്തിയായത്.

ജവാനിൽ ഷാരൂഖ് ഖാൻ, വിജയ് സേതുപതി, നയൻതാര, ദീപിക പദുക്കോൺ, സന്യ മൽഹോത്ര, പ്രിയാമണി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. ഷാരൂഖിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകതയും ജവാൻ ചിത്രത്തിനുണ്ട്.