Celebrity

ബോളിവുഡ് അവസരം വേണ്ട, പഠനത്തിലും മിടുമിടുക്കി; ആരാണ് ആളുകൾ തിരഞ്ഞ മഹ് വാഷ് ?

ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം നടക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചെഹലിനൊപ്പം ഗാലറിയിലിരുന്ന ആര്‍ ജെ മഹ് വാഷിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. നടിയും നിര്‍മാതാവും ആര്‍ജെയുമായ മഹ് വാഷുമായി ചെഹല്‍ ഡേറ്റിങ്ങിലാകമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാണ് ആര്‍ജെ മഹ് വാഷ് എന്ന് തിരയുകയാണ് ആരാധകര്‍.

യു പിയിലെ അലിഗർ സ്വദേശിയാണ് ആര്‍ജെ മഹ്വാഷ് . മഹ് വാഷ് എമി എന്നാണ് യഥാര്‍ഥ പേര്. ഇന്‍ഫ്‌ളുന്‍സര്‍ കൂടിയായ മഹ് വാഷ് വീഡിയോകളിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് 98.3 എഫ് എമ്മില്‍ വീഡിയോ ജോക്കിയായാണ് അവര്‍ തന്റെ കരിയര്‍ തുടങ്ങിയത്. യു പി അലിഗര്‍ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടി. പിന്നീട് ജാമിയ മില്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

ബിഗ് ബോസ് സീസണ്‍ 14 ല്‍ അവസരം ലഭിച്ചു. എന്നാല്‍ ഈ അവസരം മഹ് വാഷ് നിഷേധിക്കുകയായിരുന്നു. ബോളിവുഡിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇതും നിഷേധിച്ചതായിയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ മഹ് വാഷിന് ഒന്നര മില്യണിലധികം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്. യൂട്യൂബിലാവട്ടെ 8 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.

ഈ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് ചെഹലിനോടൊപ്പം മഹ് വാഷിനെ ആദ്യമായി കാണുന്നത്.പിന്നീട് ഡേറ്റിങ്ങിലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഇക്കാര്യം അവര്‍ നിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *