തേളുകള്‍ അരാക്ഡിന്‍ ജന്തുവിഭാഗത്തില്‍പ്പെട്ടവയാണ്. ചൂടുകൂടിയ ഇടങ്ങളിലും മരുഭൂമിയിലുമൊക്കെയാണ് ഇത് അധികമായി കാണപ്പെടുന്നത്. കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളെ അതിജീവിക്കാനായി കഴിയുന്ന ജീവിയാണ് തേളുകള്‍. ഡെത്ത്‌സ്റ്റാക്കര്‍, ഇന്ത്യന്‍ റെഡ് സ്‌കോര്‍പിയോണ്‍, അരിസോന ബാര്‍ക്, ബ്രസീലിയന്‍ യെലോ സ്‌കോര്‍പിയോണ്‍ എന്നിവ അപകടകാരികളായ തേളുകളാണ്.
അറേബ്യന്‍ ഫാറ്റ് ടെയില്‍ സ്‌കോര്‍പിയോണ്‍ ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്. അസ്വാന്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന അസ്വാന്‍ മലനിരകളാണ് ഇവയുടെ ജന്മഭൂമി. ഇവയെ ഗ്രീക്ക് ഭാഷയില്‍ ആന്‍ഡ്രോക്ടനസ് ക്രാസികൂട എന്നും വിളിക്കാറുണ്ട്. നരഭോജികള്‍ എന്നാണ് ഇതിന്റെ അര്‍ഥം.ഒന്നു കുത്തിയാല്‍ അരമണിക്കൂര്‍ കൊണ്ട് ആള്‍ മരിക്കും. ഈ ജീവികള്‍ കാരണം ധാരാളം മരണങ്ങള്‍ സംഭവിച്ചട്ടുണ്ട്. ശക്തമായ ന്യൂറോടോക്‌സിനുകള്‍ ഇവയുടെ വിഷത്തിലടങ്ങിയിരിക്കുന്നതാണ് മരണത്തിന് വഴിയൊരുക്കുന്നത്.
ഈജിപ്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇവയ്ക്ക് ഒഴിവാക്കാനാകാത്ത സാധിക്കാത്ത സ്ഥാനമുണ്ട്. പ്രാചീന ഈജിപ്ഷ്യന്‍ മതങ്ങളിലെ ദേവതാസങ്കല്‍പത്തില്‍ മരണത്തിന്റെ ദേവതയായിരുന്ന സെല്‍കറ്റിന്റെ ചിഹ്നജീവിയാണ് ഇത്തരത്തിലുള്ള തേളുകള്‍. 8 മുതല്‍ 10 ഇഞ്ച് വരെ ഈ തേളുകള്‍ വളരും. കറുപ്പ്, ബ്രൗണ്‍,കടും ചുവപ്പ് നിറങ്ങളില്‍ ഇവ കാണപ്പെടാറുണ്ട്.
2021ല്‍ അസ്വാനില്‍ സംഭവിച്ച പ്രളയത്തിനെ തുടര്‍ന്ന് ജനവാസ മേഖലയിലെത്തിയ ഇവ വീടികളില്‍ കയറി നടത്തിയ ആക്രമണത്തില്‍ 500 പേരോളം ആശുപത്രിയിലായി. 3 പേര്‍ മരിച്ചു. ഇതിന്റെ കുത്ത് കൊണ്ടാല്‍ പനി, വേദന, വെട്ടിവിയര്‍ക്കല്‍, ഛര്‍ദ്ദി , വയറിളക്കം എന്നിവയുണ്ടാകും. ഇവരെ ചികിത്സയ്ക്കാനായി ഡോക്ടര്‍മാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ പോലും നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു.