മുഖസൗന്ദര്യം കൂട്ടാൻ നാം ശ്രമിക്കാറുണ്ട്. എന്നാൽ ഇതേ ശ്രദ്ധ കഴുത്തിന് ലഭിക്കാറില്ല. മലിനീകരണം പൊടി, സൂര്യപ്രകാശം തുടങ്ങിയ കാരണങ്ങളാൽ കഴുത്തിന്റെ നിറം മങ്ങിപ്പോകുന്നു. കഴുത്തിലെ ഇത്തരം പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്. അമിതമായി രാസപദാർഥങ്ങൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നതും കഴുത്തിലെ നിറക്കുറവിന് കാരണമാകും.
- തൈര് – തൈരും ചെറുനാരങ്ങയും ചേർത്തുള്ള മിശ്രിതം ഫലപ്രദമാണ്. ഇവയിൽ രണ്ടിലും അടങ്ങിയ സ്വഭാവിക എൻസൈമുകൾ ഇതിന് സഹായകം. രണ്ട് ടേബിൾ സ്പൂൺ തൈര് ഒരു ടീ സ്പൂൺ ചെറുനാരങ്ങ നീരിൽ ചേർക്കുക. ഇത് 20 മിനിറ്റ് കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. മുകളിൽ പറഞ്ഞ ചേരുവകളിൽ ഏതെങ്കിലും വസ്തുക്കൾ നിങ്ങളുടെ ചർമത്തിൽ അലർജി സൃഷ്ടിക്കുന്നവയല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉപയോഗിക്കാവൂ. കഴുത്തിൽ ഉപയോഗിക്കുന്നതിന് മുമ്പ് ഇവ അൽപ്പനേരം നിങ്ങളുടെ കൈയിൽ പുരട്ടി നോക്കുന്നത് അലർജി ഉണ്ടോ എന്നറിയാൻ സഹായകമായിരിക്കും.
- ഉരുളക്കിഴങ്ങ് ജ്യൂസ് – ചർമത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇരുണ്ട പാടുകൾ നീക്കി ചർമത്തിന് സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലിയുരിച്ച് കളയുക. ശേഷം അത് ഉപയോഗിച്ച് ജ്യൂസ് തയാറാക്കുക. ജ്യൂസ് കഴുത്തിൽ തേച്ചുപിടിപ്പിക്കുകയും ഉണങ്ങുേമ്പാൾ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുകയും ചെയ്യുക. എല്ലാദിവസവും ഇത്രണ്ട് തവണ ആവർത്തിക്കാം.
- ആപ്പിളിൽ നിന്ന് എടുക്കുന്ന വിനാഗിരി – ആപ്പിളിൽ നിന്നുള്ള വിനാഗിരി ചർമത്തിന്റെ പി.എച്ച് ലെവൽ ക്രമീകരിച്ചുനിർത്താനും സ്വാഭാവിക തിളക്കം നൽകാനും സഹായിക്കും. ഇവ ചർമത്തിലെ നിർജീവ കോശങ്ങളെ നീക്കാനും സഹായിക്കുന്നു. മാലിക് ആസിഡിന്റെ സാന്നിധ്യം ഇതിന് സഹായിക്കുന്നു. രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ വിനാഗിരിയില്‍ നാല് ടേബിൾ സ്പൂൺ വെള്ളം ചേർക്കുക. കോട്ടൺബാൾ ഉപയോഗിച്ച് പത്ത് മിനിറ്റ് കഴുത്തിൽ പുരട്ടുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് തുടർച്ചയായ ദിവങ്ങളിൽ ആവർത്തിക്കുക. ഇതിന് ശേഷം കഴുത്തിൽ ഈർപ്പം നിലനിർത്താൻ സഹായകമായ ക്രീം പുരട്ടുന്നത് ഗുണകരമായിരിക്കും.
- മഞ്ഞൾ മിശ്രിതം – മഞ്ഞൾ ഉപയോഗിച്ചുള്ള മിശ്രിതം ചർമത്തിന്റെ നിറം വർധിപ്പിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വഭാവികമായ തിളക്കം നൽകാനും ഇവ സഹായിക്കുന്നു. രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീ സ്പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ് വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ് കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ട് തവണ പ്രയോഗിക്കാം.
- അപ്പക്കാരം – ചര്‍മത്തിലെ നിർജീവ കോശങ്ങളെയും അഴുക്കിനെയും നീക്കാൻ അപ്പക്കാരം സഹായകരമാണ്. ഇവ ചർമത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ അപ്പക്കാരം എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. കഴുത്തിൽ തേച്ചുപിടിപ്പിക്കുകയും ഉണങ്ങുമ്പോള്‍ വെള്ളം നന്നായി കഴുകി കളയുകയും ചെയ്യുക. ശേഷം ഈർപ്പം നിലനിർത്താൻ ആവശ്യമായ ക്രീം പോലുള്ളവ ഉപയോഗിക്കുക. ഇത് പതിവാക്കിയാൽ മികച്ച ഫലം ലഭിക്കും.