Featured Lifestyle

ചൂട് കാലമല്ലേ.. തണ്ണിമത്തന്‍ മസ്റ്റാണ്! എങ്ങനെ തണ്ണിമത്തന്‍ കേടാകാതെ സൂക്ഷിക്കാം ?

ഒരോ ദിവസവും ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളം നന്നായി കുടിക്കുകയും പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യേണ്ടത് അത്യാവശമാണ്. ഈ ചൂടത്തും ചെറിയ ആശ്വാസം പകരാനായി സഹായിക്കുന്ന ഫലമാണ് തണ്ണിമത്തന്‍. ഇതിന്റെ 95 ശതമാനവും വെള്ളമാണ്. ഇതില്‍ ധാരാളമായി നാരുകളും വൈറ്റമിനുകളായ സി, എ എന്നിവയും പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം എന്നിവയും അടങ്ങിയട്ടുണ്ട്.

തണ്ണിമത്തനിലുള്ള ലൈക്കോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മത്തിനെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാനായി സഹായിക്കും. രക്തയോട്ടം മെച്ചപ്പെടുത്താനും വ്യായാമത്തിന് ശേഷമുള്ള പേശിവേദന കുറയ്ക്കുന്നതിനും സഹായിക്കും.

ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു വട്ടം തണ്ണി മത്തന്‍ മുറിച്ചാല്‍ പിന്നെ അത് കൃത്യമായി സൂക്ഷിക്കുകയെന്നത് പലര്‍ക്കും ടാസ്‌കാണ്. ഇത് ഫ്രിജിനുള്ളില്‍ വച്ചിരുന്നാല്‍ പോലും പെട്ടെന്ന് കേടായിപ്പോകും തണ്ണിമത്തന്‍ ഫ്രഷായി ഇരിക്കാനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

മുഴുവന്‍ തണ്ണിമത്തനാണ് വാങ്ങുന്നതെങ്കില്‍ അത് പുറത്ത് വെച്ചിരുന്നാല്‍ പോലും കേടാവില്ല. എന്നാല്‍ കഷ്ണങ്ങളായിയാണ് വാങ്ങുന്നതെങ്കില്‍
അത് അന്നുതന്നെ മുറിച്ചെടുത്ത ഭാഗമാണ് എന്നും പ്ലാസ്റ്റിക് റാപ്പ് കൊണ്ട് മൂടിയിട്ടുള്ളതാണെന്നും ഉറപ്പാക്കണം. ജലാംശം അധികമായതിനാല്‍ ഇ കോളി, ലിസ്റ്റീരിയ, സാല്‍മൊനെല്ല തുടങ്ങിയ ബാക്ടീരിയകള്‍ വളരാനായി സാധ്യതയുണ്ട്.

കടയില്‍ നിന്ന് വാങ്ങുന്ന തണ്ണിമത്തന്‍ ആദ്യം ടാപ്പ് വെള്ളത്തിനടിയില്‍ വെച്ച് നന്നായി കഴുകണം. ശേഷം പുറംഭാഗം തുടച്ച് ആവശ്യമുള്ള ഭാഗം മുറിച്ച് എടുത്തതിന് ശേഷം വേഗം തന്നെ ഫ്രിഡ്ജില്‍ വയ്ക്കണം. തൊലിയില്ലാത്ത ഭാഗങ്ങള്‍ പ്ലാസ്റ്റിക് റാപ്പില്‍ മൂടിയിട്ട് വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍.

കഴിക്കാനായി കഷ്ണങ്ങളാക്കി സൂക്ഷിച്ച തണ്ണിമത്തന്‍ ഫ്രീസറില്‍ വേണം സൂക്ഷിക്കാന്‍. സിപ്പ്‌ലോക്ക് ബാഗിനുള്ളിലാക്കി ഫ്രീസറില്‍ സൂക്ഷിക്കുകയാണെങ്കില്‍ കേടാകാതെ 6 മാസം വരെ ഇരിക്കും. അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ മൊഹബ്ബത്ത് കാ ഷര്‍ബത്ത് പോലെ ജ്യൂസുകള്‍ ഉണ്ടാക്കി കുടിച്ച് ദാഹം അകറ്റാം. പാലും പഞ്ചസാരയും റൂഹ് അപ്‌സ സിറപ്പും ഒഴിച്ച് ഇളക്കി അതിലേക്ക് തണ്ണിമത്തന്‍ ജ്യൂസ് ചേര്‍ത്ത്. ഒപ്പം തന്നെ അരിഞ്ഞ തണ്ണിമത്തനും കുതിര്‍ത്ത് വെച്ച ചിയ സീഡ്‌സും കൂടി ഇട്ട് ഇളക്കി മിക്‌സ് ചെയ്ത് ഐസ് ക്യൂബ്‌സ് ഇട്ട് കുടിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *