Featured Good News

ശാസ്ത്രത്തിന് നന്ദി; ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചു; തരിശുഭൂമി വിളഭൂമിയാക്കി മാറ്റി

ആധുനികശാസ്ത്രത്തിനും അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ക്കും നന്ദി പറയാം. ഇന്ത്യയിലെ മോശമായ രീതിയില്‍ കിടന്ന ശുഷ്‌ക്കവും ശൂന്യവുമായ മണ്ണില്‍ ശാസ്ത്ര സാങ്കേതികവിദ്യകളെ ഉപയോഗിച്ച് നടത്തിയ ആധുനിക വല്‍ക്കരണം തരിശുഭൂമിയെ ഒന്നാന്തരം വിളഭൂമിയാക്കി മാറ്റി. ലാന്‍ഡ്സ്‌കേപ്പില്‍ ചാരനിറം മാത്രമുണ്ടായിരുന്ന ഗ്രാമത്തിനും അതിന്റെ ചക്രവാളത്തിനും നല്‍കിയത് ഭാഗ്യത്തിന്റെ പച്ചനിറം.

40 വര്‍ഷമായി ക്രമാതീതമായി പെയ്യുന്ന മഴയും ഭൂഗര്‍ഭജലശോഷണവും മണ്ണൊലിപ്പും വിളനാശവും കൊണ്ട് മധ്യ പടിഞ്ഞാറന്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ മതഫേല്‍ ഗ്രാമം നരകമായിരുന്നു. കൃഷിതകര്‍ച്ചയ്‌ക്കൊപ്പം ഗ്രാമീണരെ കടുത്ത ദാരിദ്ര്യവും പിടികൂടി. എന്നാല്‍ ഇന്റര്‍നാഷണല്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സെമി-അരിഡ് ട്രോപിക്സ് (ഇക്രിസാറ്റ്) 2023-ല്‍ ഒരു പ്രോജക്റ്റ് ആരംഭിച്ചതോടെ ഗ്രാമത്തിന്റെ തലേവര തന്നെ മാറി. ഇവിടെ അവതരിപ്പിച്ച സംയോജിത പ്രകൃതിദൃശ്യ മാനേജ്മെന്റിലൂടെയും കാലാവസ്ഥാ അനുകൂല സ്മാര്‍ട്ട് കാര്‍ഷിക രീതികളിലൂടെയും ഈ വെല്ലുവിളികളെ അതിവേഗം മറികടക്കാന്‍ ഗ്രാമത്തിന് കഴിഞ്ഞു.

രണ്ടായിരത്തോളം ആളുകള്‍ അഭിമുഖീകരിക്കുന്ന ഓരോ വെല്ലുവിളിക്കും കൃത്യമായ തന്ത്രങ്ങള്‍ ടാര്‍ഗെറ്റുചെയ്യാന്‍ ഒന്നിലധികം രൂപത്തിലുള്ള ഡാറ്റാ ശേഖരണമാണ് ഇക്രിസാറ്റ് ഇതിനായി ആദ്യം ചെയ്തത്. മൂന്ന് നിര്‍ണായക മേഖലകളെ വേര്‍തിരിച്ചു ശ്രദ്ധ കേന്ദ്രീകരിച്ചു. ജല സംരക്ഷണം, വിള വൈവിധ്യവല്‍ക്കരണത്തോടുകൂടിയ ഭൂമി മെച്ചപ്പെടുത്തല്‍, മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തല്‍.

ജലസംരക്ഷണത്തിന്റെ ഭാഗമായി മഴവെള്ള സംഭരണഘടനകള്‍ ഉണ്ടാക്കി. അത് 1,200 ഏക്കറോളം ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്ത് സ്ഥിരം ജലസാന്നിദ്ധ്യം ഉറപ്പാക്കാന്‍ സഹായിച്ചു. ജലവിതാനം 12 അടി ഉയര്‍ത്തി വിശ്വസനീയമായ ജലസേചനം ഉറപ്പാക്കുകയും ചെയ്തു. ഇതിനൊപ്പം അധിക ജലസേചനത്തിനായി പ്ലാന്‍ ബി എന്ന നിലയില്‍ കൃഷിക്കുളങ്ങളും ഉണ്ടാക്കി. 320 ഏക്കറില്‍ മണ്ണൊലിപ്പ് കുറയ്ക്കാന്‍ നടപടികള്‍ ചെയ്തു. കര്‍ഷകര്‍ ആസൂത്രണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സജീവമായി പങ്കെടുത്തു, ദീര്‍ഘകാല പ്രതിബദ്ധത വളര്‍ത്തിയെടുത്തു.

കര്‍ഷകര്‍ അവരുടെ വിളകള്‍ വൈവിധ്യവല്‍ക്കരിച്ചു. മുമ്പ് തരിശായി കിടന്നിരുന്ന 120 ഏക്കര്‍ ഭൂമി പയര്‍വര്‍ഗ്ഗങ്ങള്‍, തിനകള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ച് ഉല്‍പ്പാദനക്ഷമമായ കൃഷിഭൂമിയാക്കി മാറ്റി. പഴങ്ങളുടെയും പൂക്കളുടെയും കൃഷികള്‍ വേറെയും. ഹോര്‍ട്ടികള്‍ച്ചറുമായി ബന്ധപ്പെട്ട വിപണികള്‍ വരുമാന സ്ഥിരത മെച്ചപ്പെടുത്തി. സുസ്ഥിര ജലസേചന രീതികള്‍ സജീവമായി അറിയിക്കുന്ന കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിച്ചു. മറ്റെഫല്‍ ഗ്രാമം ഇന്ത്യയിലെയും അതിനപ്പുറമുള്ള മറ്റ് അര്‍ദ്ധ വരണ്ട പ്രദേശങ്ങള്‍ക്കും മാതൃകയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *