Crime

തടവുകാരനുമായി അവിഹിതബന്ധം, അശ്‌ളീല സന്ദേശം; ജയില്‍ ഉദ്യോഗസ്ഥയ്ക്ക് ഒരു വര്‍ഷം തടവ്

തടവുകാരനുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ജയില്‍ ഓഫീസര്‍ക്ക് ബ്രിട്ടനില്‍ ഒരു വര്‍ഷം തടവുശിക്ഷ. തടവുകാരനുമായി ബന്ധപ്പെട്ടിരുന്നതായി സമ്മതിച്ച 28 കാരി ഉദ്യോഗസ്ഥ ടോണി കോളിനാണ് ശിക്ഷ കിട്ടിയത്. നോര്‍ത്താംപ്ടണ്‍ഷെയറിലെ വെല്ലിംഗ്ബറോയിലെ എച്ച്എംപി ഫൈവ് വെല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു ടോണി. ജയില്‍ ശിക്ഷയ്ക്ക് പുറമെ, 187 പൗണ്ട് സര്‍ചാര്‍ജ് നല്‍കുകയും ചെയ്യണം.

ഫെബ്രുവരി 13-ന് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അറസ്റ്റിനിടെ ഇവരുടെ ലോക്കറില്‍ നിന്ന് സാംസങ് എസ്22 എന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അഞ്ച് മാസത്തിനിടെ 4,431 ടെക്സ്റ്റുകളും കോളുകളും എംഎസ് കോളുകളും ഇവര്‍ തടവുകാരനുമായി കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ലൈംഗികമായ പരാമര്‍ശം വരുന്നതോടെ അശ്‌ളീലം കലര്‍ന്നതോ ആയിരുന്നു പല മെസേജുകളും. ചിലപ്പോഴെല്ലാം അടിവസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പോലും ഇരുവരും കൈമാറിയിരുന്നതായി പോലീസ് കണ്ടെത്തി.

2023 ജനുവരി 25 ന്, ടോണി കോള്‍ രണ്ട് ദിവസം മുമ്പ് ജോലി ചെയ്ത അനധികൃത ഓവര്‍ടൈം ഷിഫ്റ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം ചേര്‍ന്നു. റിവ്യൂ വേളയില്‍, സിസിടിവി ദൃശ്യങ്ങള്‍, മിസ് കോള്‍ അന്തേവാസിയുമായി ‘ഗണ്യമായ സമയം’ ചെലവഴിച്ചതായി വെളിപ്പെടുത്തി. തടവുകാരന്‍ അവള്‍ക്ക് ചുറ്റും കൈ വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തടവുകാരന്റെ മടിയില്‍ ഇരുന്നു സഹപ്രവര്‍ത്തകര്‍ അയാളുടെ സെല്ലില്‍ തിരച്ചില്‍ നടത്താന്‍ പദ്ധതിയിട്ടാല്‍ വിവരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

ടോണി കോളിന്റെ അന്തേവാസിയുമായുള്ള ബന്ധം ‘തികച്ചും അനുചിതമാണ്’ എന്നതിന് പുറമേ അവളുടെ സഹപ്രവര്‍ത്തകരുടെയും തടവുകാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന കാര്യം കൂടിയാണെന്നും കണ്ടെത്തി. 2024 ജൂലൈയില്‍, ലണ്ടനിലെ എച്ച്എംപി വാന്‍ഡ്സ്വര്‍ത്തില്‍ മറ്റൊരു ഉദ്യോഗസ്ഥയും അന്തേവാസിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി ആരോപിക്കപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍ വിവാദം പൊ്ട്ടിപ്പുറപ്പെടുകയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *