ഇംഗ്‌ളീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തുന്നത്. ചാംപ്യന്‍സ് ലീഗില്‍ പുറത്തായ അവര്‍ പ്രീമി യര്‍ ലീഗില്‍ തപ്പിത്തടയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ അവര്‍ തങ്ങളുടെ മിഡ്ഫീല്‍ഡ് ജനറല്‍ കെവിന്‍ ഡെബ്രൂയ്‌നെയെ വിട്ടേക്കുമോ എന്ന ആശങ്കയ്ക്കും സ്ഥാനമുണ്ട്.
ബുധനാഴ്ച രാത്രി റയല്‍ മാഡ്രിഡില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1 ന് തോറ്റ മത്സരത്തില്‍ കെവിന്‍ ഡി ബ്രൂയിനെ ബെഞ്ചില്‍ തന്നെയിരുത്താനുള്ള പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള യുടെ നീക്കം സൂചിപ്പിക്കുന്നത് ഇത്തരമൊരു കാര്യമാണ്. താരത്തെ പരിക്കു മൂലമല്ല ബഞ്ചില്‍ ഇരുത്തിയതെന്ന് പെപ് ഗാര്‍ഡിയോള സമ്മതിച്ചതോടെയാണ് ക്ലബ്ബ് താരത്തെ ഉടന്‍ കൈവിട്ടേക്കുമെന്ന അഭ്യൂഹങ്ങളും പെരുകുന്നത്.
അവിടെ കിലിയന്‍ എംബാപ്പെ ഹാട്രിക്ക് നേടി മാഡ്രിഡിനെ 6-3 എന്ന അഗ്രിഗേറ്റില്‍ മുമ്പോട്ട് നയിച്ചു. രണ്ടാം പാദ മത്സരത്തില്‍ 3-1 നായിരുന്നു സിറ്റി തോറ്റത്. അതേസമയം ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ കളിച്ച ആദ്യ പാദത്തില്‍ 84 മിനിറ്റ് കളിച്ചപ്പോള്‍ ടീം 3-2 നാണ് തോറ്റത്. ബുധനാഴ്ച ഡി ബ്രൂയ്‌നെ അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗ്വാര്‍ഡിയോള വിശദീകരിച്ചിരുന്നു.
ഡി ബ്രൂയിനെക്കുറിച്ചുള്ള ഗ്വാര്‍ഡിയോളയുടെ അഭിപ്രായങ്ങള്‍ സീസണിന്റെ അവസാനത്തോടെ അദ്ദേഹം ക്ലബ് വിടുമോ എന്ന ഭയത്തിന് ഭാരം കൂട്ടുകയാണ്. ഡി ബ്രൂയിന്റെ ക്ലബ്ബുമായുള്ള നിലവിലെ കരാര്‍ ജൂണില്‍ അവസാനിക്കും.