Celebrity

ചാംപ്യന്‍സ് ലീഗില്‍ ശിഖര്‍ ധവാനൊപ്പം ഉണ്ടായിരുന്ന ആ സുന്ദരി ആര്? ആകാംക്ഷയില്‍ ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് തന്നെ ആദ്യവിവാഹബന്ധം ഉപേക്ഷിച്ചയാളായ ശിഖര്‍ ധവാന്റെ പുതിയ ജീവിതത്തിലേക്ക് ഒളികണ്ണിട്ടു നോക്കുകയാണ് ആരാധകര്‍. കൃത്യമായി പറഞ്ഞുവന്നാല്‍ ചാംപ്യന്‍സ് ലീഗിലെ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാനുണ്ടായിരുന്ന ധവാനൊപ്പം ഉണ്ടായിരുന്ന ആ സുന്ദരിയായ സ്ത്രീ ആരാണെന്നുള്ള ജിജ്ഞാസയിലാണ് ആരാധകരിപ്പോള്‍.

നിലവില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന്റെ ഔദ്യോഗിക അംബാസഡറായ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍, ദുബായില്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ തന്റെ അംബാസഡര്‍ എന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റുക മാത്രമല്ല, ഒരു അജ്ഞാത വനിതയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുക കൂടി ചെയ്തിരുന്നു. ധവാന്‍ യുവതിയോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ, അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പൊട്ടിപ്പുറപ്പെട്ടു.

ഇരുവരും പ്രണയത്തിലാണോ, അവര്‍ ഒരു സുഹൃത്ത് മാത്രമാണോ, അതോ ആഴത്തിലുള്ള ബന്ധമുണ്ടോ? ഇന്റര്‍നെറ്റ് ചോദ്യങ്ങളാല്‍ അലയടിക്കുന്നു!. ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇവരുടെ പേര് സോഫി ഷൈന്‍ എന്നാണെന്നും അയര്‍ലണ്ടുകാരി ആണെന്നും വിവരമുണ്ട്. അവരുടെ ബന്ധത്തെയും കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും ആരാധകര്‍ അവരുടെ ബന്ധം ഡീകോഡ് ചെയ്യാന്‍ ഉത്സുകരാണ്. ഇന്‍സ്റ്റാഗ്രാമില്‍ സോഫിയ്ക്ക് 6000 ലധികം ഫോളോവേഴ്‌സുണ്ട്.

രസകരമെന്നു പറയട്ടെ, ധവാന്‍ സോഫിയോടൊപ്പം ക്യാമറയില്‍ വരാതിരിക്കാന്‍ ശ്രദ്ധിച്ചു, ക്യാമറകള്‍ അവരുടെ ദിശയിലേക്ക് തിരിയുമ്പോള്‍ മുഖം മറയ്ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ ലജ്ജിച്ചതെന്ന് സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഇന്ത്യ ഡോട്ട് കോം പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇരുവരും ഒരുമിച്ചാണ്. ആയിഷ മുഖര്‍ജിയില്‍ നിന്നുള്ള വിവാഹമോചനത്തിന് ശേഷം ധവാന്‍ ഇപ്പോള്‍ സ്വകാര്യ ജീവിതം ആഘോഷിക്കുകയാണ്. പല സ്ത്രീകളുമായി ബന്ധപ്പെടുത്തി കഥകള്‍ ഉണ്ടെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.