Sports

വീനസ് വില്യംസ് തിരിച്ചുവരവിന് ഒരുങ്ങുന്നു; നാല്‍പ്പത്തിനാലാം വയസ്സില്‍

ടെന്നീസില്‍ നിന്നും വിരമിച്ച മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് നാല്‍പ്പത്തിനാലാം വയസ്സില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. അടുത്ത മാസം കാലിഫോര്‍ണിയയില്‍ നടക്കുന്ന ഇന്ത്യന്‍ വെല്‍സിനായി വൈല്‍ഡ് കാര്‍ഡ് ലഭിച്ചിരിക്കുകയാണ്. ഏഴ് തവണ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ചാമ്പ്യന്‍, അടുത്തിടെ ഇറ്റാലിയന്‍ സുന്ദരി ആന്‍ഡ്രിയ പ്രീതിയുമായി വിവാഹനിശ്ചയം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി കളിക്കാനിറങ്ങുന്നത്.

ഇന്ത്യന്‍ വെല്‍സിലേക്കും മിയാമി ഓപ്പണിലേക്കും വൈല്‍ഡ് കാര്‍ഡ് ലഭിച്ചെങ്കിലും 2023 ഓഗസ്റ്റ് മുതല്‍ ഒരു ടൂര്‍ ലെവല്‍ മത്സരത്തിലും വീനസ് വിജയിച്ചിട്ടില്ല. വില്യംസ് തന്റെ 32-ാമത് ഡബ്ല്യുടിഎ സീസണിലേക്കാണ് കാല്‍ വെയ്പ്പ് നടത്തുന്നത്. ഇന്ത്യന്‍ വെല്‍സിലേക്കും മിയാമി ഓപ്പണിലേക്കും വൈല്‍ഡ് കാര്‍ഡ് ലഭിച്ചെങ്കിലും രണ്ടു ടൂര്‍ണമെന്റിലും രണ്ടാം റൗണ്ടില്‍ ഒരാളില്‍ നിന്നു തന്നെ തോല്‍വി ഏറ്റുവാങ്ങി.

ഈ മാസമാദ്യം റോമില്‍ കാമുകന്‍ ആന്‍ഡ്രിയ പ്രീതിക്കൊപ്പമാണ് വിരലില്‍ ഒരു വലിയ വജ്രമോതിരം ധരിച്ച് വീനസിനെ കണ്ടത്. കഴിഞ്ഞ വേനല്‍ക്കാല അവധിക്കാലത്ത് അവര്‍ ആദ്യമായി കണ്ടതുമുതല്‍, നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ 36 കാരന്‍ പ്രീതിയുമായി അവര്‍ പ്രണയത്തിലാണ്.

പ്രീതി തന്റെ കാമുകിയുമായി ടെന്നീസ് പരിശീലനത്തിനായി റോമില്‍ ചേര്‍ന്നു, അവിടെ അവര്‍ ഒരുമിച്ച് ചിരിക്കുന്നതും അവളുടെ പ്രാക്ടീസ് ഹിറ്റുകള്‍ക്കിടയില്‍ കൈകോര്‍ത്തതും കാണാമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *