നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഇഡ്ഡലിയുടെ കടയാണ് സുഡ സുഡ ഇഡ്ഡലി. വിവിധ രുചിയിലുള്ള ഇഡ്ഡ്ലി കഴിക്കാനായി ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ കടയില്‍ ഒരിക്കല്‍ എങ്കിലും പോയിരിക്കണം.നവംബര്‍ 16നായിരുന്നു ഈ സംരംഭത്തിന് തുടക്കമായത്. അമ്മമാര്‍ ചേര്‍ന്നായിരുന്നു കട ഉദ്ഘാടനം ചെയ്തത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് തെക്കേ നടയ്ക്ക് സമീപമാണ് വെങ്കിയുടെ സുഡ സുഡ ഇഡ്ഡലി കട.
സോയ ഇഡ്ഡലി , ഹാര്‍ട്ട് പൊടി ഇഡ്ഡ്ലി, ബട്ടര്‍ ഇഡ്ഡ്‌ലി എന്നിവയാണ് ഈ കടയിലെ സ്റ്റാറുകള്‍. സാമ്പാര്‍ തക്കാളി ചട്ണി, കട്ടി ചമ്മന്തി രണ്ട് തരത്തിലുള്ള പൊടികള്‍ എന്നിവയും ഇഡ്ഡലിക്കൊപ്പം നല്‍കാറുണ്ട്.
കൂട്ടുകാര്‍ ഒരുമിച്ച് ചേര്‍ന്നിരുന്നപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചെറിയ ആശയമാണ് ഈ കടയ്ക്ക് പിന്നിലുള്ളത്. സുപ്രഭാതം ഓണ്‍ വീല്‍സ് എന്നായിരുന്നു ആദ്യം ഇതിന് നല്‍കാനിരുന്ന പേര്. പിന്നീട് സുഡ സുഡ ഇഡ്ഡ്‌ലി എന്ന് പേര് മാറ്റുകയായിരുന്നു. കസ്റ്റമേഴ്‌സ് ക്ഷമയോടെ കാത്ത് നിന്നാണ് ഇഡ്ഡ്ലി വാങ്ങി കഴിക്കുന്നത്. അതില്‍ സന്തോഷമുള്ളതായി വെങ്കി മാധ്യമങ്ങളോട് പറഞ്ഞു.
മിനി പൊടി ഇഡ്ഡ്‌ലിയ്ക്ക് 60 രൂപ, ബട്ടര്‍ ഇഡ്ഡ്‌ലിയ്ക്ക് 60 രൂപ ഹാര്‍ട്ട് ഇഡ്ഡ്‌ലിയ്ക്ക് 60 രൂപ എന്നിങ്ങനെയാണ് വിലവിവരപട്ടിക. വിഘ്‌നേഷ്, അരുണ്‍, വിജയ്, ശ്രീറാം എന്നിവരും വെങ്കിയോടൊപ്പം ചേര്‍ന്നാണ് ഈ കട ആരംഭിച്ചത്. മെയ് മാസത്തില്‍ തിരുവനന്തപുരത്ത് മെച്ചപെട്ട സൗകര്യങ്ങളോടെ ഒരു ഇഡ്ഡ്ലി കട തുടങ്ങുന്നതിനെ പറ്റി ആലോചിക്കുന്നതായും വെങ്കി പറയുന്നു. ഹൈദരാബാദില്‍ പോയപ്പോള്‍ കണ്ട ദം ഇഡ്ഡ്‌ലിയും ഇവിടെയുണ്ട്. വൈകുന്നേരം 10 മണി വരെയാണ് കട പ്രവര്‍ത്തിക്കുന്നത്.