Oddly News

ഐഫോണ്‍ 16 വിൽക്കാനാവാത്ത ഒരു രാജ്യം; പിടിവാശിക്കു മുൻ‍പിൽ കീഴടങ്ങിയ ആപ്പിൾ, കാരണം

ഇന്തൊനേഷ്യ തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അനുസരിച്ച് വിദേശത്ത് നിന്നു പോലും പൗരന്മാര്‍ ഐഫോണ്‍ വാങ്ങി വരരുതെന്നാണ്. ഇന്തൊനീഷ്യയുടെ ഐഫോണ്‍ വിരോധത്തിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രാദേശിക നിക്ഷേപത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ അവരുടെ വാഗ്ദാനം പാലിച്ചില്ലെന്ന് രാജ്യം പറയുന്നു. നിരോധനം പോലുള്ളവയിലൂടെ ആപ്പിള്‍ നടത്തിയ ചില വാഗ്ദാനങ്ങള്‍ വേഗം നടത്തിയെടുക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നാണ് സൂചന.

109 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തില്‍ ആപ്പിള്‍ പരാജയപ്പെട്ടു.അവർ 95 മില്യണ്‍ ഡോളര്‍ മാത്രമാണ് നിക്ഷേപിച്ചത്. 10 മില്യണ്‍ ഡോളര്‍ അധികമായി നല്‍കാമെന്ന കമ്പനിയുടെ തുടര്‍ന്നുള്ള വാഗ്ദാനവും രാജ്യം അംഗീകരിച്ചില്ല. എന്നാല്‍ ആപ്പിൾ തങ്ങളുടെ നിക്ഷേപ പ്രതിബദ്ധത 1 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തു.

ടികെഡിഎന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിട്ടില്ലാത്തത് കാരണം ആപ്പിളിന്റെ ഐഫോണ്‍ 16 രാജ്യത്ത് വില്‍ക്കാനായി സാധിക്കില്ല. ഇന്തൊനേഷ്യയില്‍ വില്‍ക്കുന്ന ഉപകരണങ്ങളുടെ 40 ശതമാനം ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മ്മിച്ചതായിരിക്കണം എന്ന് നിബന്ധന ചെയ്യുന്നതാണ് ടികെഡിഎന്‍. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുക.ഭരണകൂടമാകട്ടെ രാജ്യത്ത് അധികം തുക ആപ്പിള്‍ നിക്ഷേപിക്കുന്നതിനായി കാത്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20ന് വില്‍പ്പന ആരംഭിച്ച ഐഫോണ്‍ 16 സീരിസ് ഇതുവരെ ഇന്തൊനീഷ്യയില്‍ വില്‍പ്പന ആരംഭിച്ചിട്ടില്ല. ഐഫോണ്‍ മാത്രമല്ല പുത്തന്‍ ആപ്പിള്‍ ഉപകരണങ്ങളും പടിക്ക് പുറത്താണ് നിര്‍ത്തിയിരിക്കുന്നത്. ആപ്പിള്‍ വാച്ച് സിരീസ് 10 ആണ് ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് എത്താത്ത മറ്റൊരു ഉപകരണം.