Lifestyle

പരാജയപ്പെട്ടത് 2000 ഡേറ്റിംഗുകള്‍ ; യുവാക്കളെ പ്രണയികളാക്കാന്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ച് യുവാവ്

നിരവധി തവണ ഡേറ്റിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടയാള്‍ പ്രണയത്തിന്റെ നൂലാമാലകള്‍ തകര്‍ത്ത് യുവാക്കളെ പ്രണയികളാക്കാന്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ചു. വിജയകരമല്ലാത്ത 2,000 ഡേറ്റിംഗ് അനുഭവിച്ചതിന് ശേഷമാണ് ഇയാള്‍ ഡേറ്റിംഗ് ഏജന്‍സി സ്ഥാപിച്ചത്. കുറഞ്ഞ വരുമാനവും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതുമാണ് ഇയാളുടെ ബന്ധങ്ങള്‍ തകരാന്‍ കാരണം.

ഷിസുവോക പ്രിഫെക്ചറിലെ താമസക്കാരനായ 44 കാരനായ യോഷിയോ ജാപ്പനീസ് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. എട്ട് വര്‍ഷം മുമ്പ്, യോഷിയോ ഒരു പങ്കാളിക്കായുള്ള തന്റെ അന്വേഷണം ആരംഭിക്കുകയും നിരവധി മാച്ച് മേക്കിംഗ് ഏജന്‍സികളില്‍ ചേരുകയും ചെയ്തു.

നാല് വര്‍ഷത്തിനിടെ അനേകം സ്ത്രീകളില്‍ നിന്നും അദ്ദേഹത്തിന് തിരസ്‌കരണങ്ങള്‍ നേരിടേണ്ടിവന്നു. ചില സ്ത്രീകള്‍ ഒരു മീറ്റിംഗിന് ശേഷം അവനെ ഉപേക്ഷിച്ചപ്പോള്‍ മറ്റുള്ളവര്‍ അവന്റെ പ്രൊഫൈല്‍ മാത്രം അടിസ്ഥാനമാക്കി അവനെ പുറത്താക്കി. വാര്‍ഷിക വരുമാനം ഏകദേശം 3.5 ദശലക്ഷം യെന്‍ ആണെന്ന് വെളിപ്പെടുത്തിയാണ് ഇയാള്‍ക്ക് പാരയായത്. മാച്ച് മേക്കിംഗ് ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ശരാശരി പുരുഷ വരുമാനം 5.5 ദശലക്ഷം യെന്‍ ആണ്.

ഒരു യുവതി യോഷിയോയെ ഉപേക്ഷിച്ചത് അദ്ദേഹത്തിന്റെ കോംപാക്റ്റ് കാര്‍ കണ്ടപ്പോഴായിരുന്നു. അതിന് ശേഷം അവള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടില്ല. പിന്നീട് കണക്ട് ചെയ്യാനും സമ്മതിച്ചില്ല. ഈ ഘട്ടത്തില്‍, യോഷിയോ തന്റെ ജോലിസ്ഥലം അടുത്തായതിനാല്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. ചിലര്‍ അവനെ ‘അമ്മയുടെ ആണ്‍കുട്ടി’ ആയി കാണുകയും ഒരു ബന്ധം പിന്തുടരുന്നതില്‍ നിന്ന് പിന്തിരിയുകയും ചെയ്തു. 15 വര്‍ഷം കാര്യങ്ങള്‍ ഈ നിലയില്‍ തുടര്‍ന്നു.

അധികം താമസിയാതെ, ഒരു ഡേറ്റിംഗ് ആപ്പ് വഴി അവന്‍ തന്റെ ഭാവി ഭാര്യയെ കണ്ടുമുട്ടി. ഒരു വര്‍ഷത്തിലേറെ ഡേറ്റിംഗിന് ശേഷം അവര്‍ വിവാഹിതരാവുകയും പിന്നീട് ഒരു കുട്ടിയുണ്ടാകുകയും ചെയ്തു. ഇതിന് ശേഷമാണ് പ്രണയത്തിലും വിവാഹത്തിലും വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷനുകള്‍ നല്‍കുന്ന ഒരു ഡേറ്റിംഗ് ഏജന്‍സിയായ യോഷിയോ സ്ഥാപിക്കാന്‍ യോഷിയോ തയാറായത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് അനുസരിച്ച്, ടോക്കിയോയില്‍ 50 വയസ്സിനു മുകളിലുള്ള 32 ശതമാനം പുരുഷന്മാരും 23.79 ശതമാനം സ്ത്രീകളും ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *