രാജ്യത്തിന്റെ ഓരോ ഭാഗത്തും നിന്ന് ആയിരക്കണക്കിന് ആക്രമണ വാർത്തകളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഇപ്പോഴിതാ അംരോഹയിൽ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയെ യുവാവ് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഏറെ ചർച്ചയാകുന്നത്.
അംരോഹ ജില്ലയിലെ ഗജ്റൗളയിലാണ് സംഭവം. ഇയാൾ പരസ്യമായി പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തുകയും അവൾ വിസമ്മതിച്ചപ്പോൾ അയാൾ അവളെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ആയിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇതേത്തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ.
സംഭവം നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്, കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തി, കൂടുതൽ അന്വേഷണങ്ങളുമായി മുന്നോട്ട് പോവുകയാണ്.