Featured Lifestyle

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട വിഭവങ്ങളുടെ പട്ടിക; ലിസ്റ്റില്‍ ഇന്ത്യയിലെ ‘മിസ്സി റൊട്ടി’യും

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട 100 ഭക്ഷണങ്ങളുടെ പട്ടിക ടേസ്റ്റ്അറ്റ്‌ലസ് പുറത്തിറക്കി. ആളുകളില്‍ നിന്നുളള 596, 403 റേറ്റിങ്ങുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് ചെയ്തത്. ഈ പട്ടികയില്‍ 56 ാംസ്ഥാനത്ത് ഇന്ത്യയിലെ മിസ്സി റൊട്ടി എന്ന വിഭവമാണ്.

ഗോതമ്പ് മാവ്, പയര്‍ മാവ്, ചുവന്ന മുളകുപൊടി , ജീരകം , അയമോദകം മഞ്ഞള്‍, ഉണക്കി പൊടിച്ച മാതളനാരങ്ങ വിത്തുക്കള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന റൊട്ടിയാണ് ഇത്. ഇതിന് മുകളില്‍ നെയ് പുരട്ടി വെജിറ്റബില്‍ കറി ദാല്‍ മഖാനി തുടങ്ങിയവയ്‌ക്കൊപ്പം കഴിക്കാം. ഇന്ത്യയില്‍ വളരെ പ്രിയങ്കരമായ ഒരു ഭക്ഷണമാണിത്. ഈ വിഭവത്തിനെ മോശം പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ കാണാം.

ഫിന്‍ലാന്‍ഡ്, എസ്‌തോണിയ , സ്വീഡന്‍ നോര്‍വേ എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള ബ്ലഡ്പ്ലാറ്റര്‍ എന്ന ബ്ലഡ് പാന്‍കേക്ക് ആണ് ഒന്നാം സ്ഥാനത്തുള്ളത്. മൃഗങ്ങളുടെ രക്തം , മുട്ട , മാവ് എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ലാത്വിയ തുടങ്ങിയ ഇടങ്ങളില്‍ പ്രചാരത്തിലുള്ള ബ്ലഡ് പാല്‍റ്റ് ആണ്. ഉരുളകിഴങ്ങ്, മാവ് , റെയിന്‍ഡിയര്‍ പോലെയുള്ള മൃഗങ്ങളുടെ രക്തം എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ഭക്ഷണം കിട്ടാത്ത ശൈത്യകാലത്ത് അധികം പോഷകസമൃദ്ധമായ ഭക്ഷണമായാണ് ഇത് കഴിച്ചുതുടങ്ങിയത്.

സ്വീഡനിലെ ഭീമന്‍ പീറ്റ്‌സയായ കാള്‍സ്‌ക്രോവ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം നേടി. ഒരു സമ്പൂര്‍ണ്ണ ഭക്ഷണമാണ്. ബ്രെഡിനൊപ്പം 150 അല്ലെങ്കില്‍ 250 ഗ്രാം ഹാംബര്‍ഗര്‍. സാധാരണ ടോപ്പിംഗുകള്‍, ഫ്രഞ്ച് ഫ്രൈസ് എന്നിവ ചേര്‍ത്താണ് ഇത് വിളമ്പുന്നത്. പരമ്പരാഗത സ്പാനിഷ് വിഭവമായ അംഗുലസ് എ ലാ കാസുവേല വരുന്നു. ഈല്‍ മത്സ്യം , വെളുത്തുള്ളി, പെപ്പര്‍, ഒലിവ് ഓയില്‍, ഉപ്പ് എന്നിവ ചേര്‍ത്താണ് വിഭവം ഉണ്ടാക്കുന്നത്.

ഈല്‍ മത്സ്യം കൊണ്ട് ഉണ്ടാക്കുന്ന ജെല്ലീഡ് ഈല്‍സ് ആണ് 5ാം സ്ഥാനത്ത് .ഇംഗ്ലണ്ടില്‍ പ്രചാരത്തിലുള്ള ഈ വിഭവത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. അമേരിക്കയിലെ റാമന്‍ ബര്‍ഗര്‍ 6ാം സ്ഥാനത്തും. ചിലിയന്‍ ബ്രെഡായ ചാപ്പലേലെ, കാറ്റലോണിയയില്‍ നിന്നുള്ള പരമ്പരാഗത സ്പാനിഷ് വിഭവം ഫേവ്‌സ് എ ലാ കാറ്റലാന, ഐസ് ലാന്‍ഡിക് വിഭവം തോരാമത്തൂര്‍, തായ് വിഭവം കെയ്ങ് തായ് പ്ല എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *