Oddly News

ഇതൊക്കെയെന്ത്! ഭീമന്‍ ചീവീടിനെ കറുമുറെ കടിച്ചു തിന്നുന്ന യുവാവിന്റെ വൈറല്‍ വിഡിയോ

പാമ്പുകളെയും പ്രാണികളെയുമൊക്കെ ഭക്ഷണമാക്കി കഴിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യക്കാരെപ്പറ്റി നിങ്ങള്‍ക്കറിയില്ലേ? ഇവ ആസ്വദിച്ച് കഴിക്കുന്ന വീഡിയോ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ വൈറലായിട്ടുണ്ട്.

തായ് – ചൈനീസ് കണ്ടന്റ് ക്രിയേറ്ററായ സോണ്‍സെര്‍ണ്‍ ലിനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു സ്‌നാക്ക് വെന്റിങ് മിഷീനില്‍ നിന്നും എടുത്ത ഭീമന്‍ ചീവിടുകളെ കറുമുറ കഴിക്കുന്നതായും വീഡിയോയിൽ കാണാം. മൂന്ന് ചീവിടുകളെ ഇയാള്‍ ഒരു കുപ്പിയില്‍ നിന്നും പുറത്തേക്ക് ഇടുന്നു. അവയില്‍ ഒന്നിനെയാണ് കഴിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകംതന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. മറ്റ് പ്രാണികളെയും മത്സ്യവുമെല്ലാം കഴിക്കുന്ന വീഡിയോ ഇദ്ദേഹത്തിന്റെ പേജില്‍ കാണാം.

ജപ്പാനില്‍ ചീവിടുകളെ ഉപയോഗിച്ച് വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട് . റാമെന്‍ വിളമ്പുന്ന ആന്ററ്റിസികാഡ, ടോക്കിയോയിലെ പ്രശസ്തമായ റസ്റ്റോറന്റാണ്.റസ്റ്റററ്റ് തന്നെ വളര്‍ത്തുന്ന ചീവിടുകളെയാണ് ഇതിനായി ഇവർ ഉപയോഗിക്കുന്നത്.പട്ടുനൂല്‍പ്പുഴു, സ്റ്റോണ്‍ഫ്‌ളൈ ലാര്‍വകള്‍ തുടങ്ങിയവയെല്ലാം പല വിഭവങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന ജീവികളാണ്.

Leave a Reply

Your email address will not be published. Required fields are marked *