Health

വെറും വയറ്റിൽ ജീരകവും മഞ്ഞളും ചേർത്ത വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാം; അറിയുക ഈ ഗുണങ്ങൾ

സ്ഥിരമായി ഉപയോഗിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം . ഒരു നുള്ള് മഞ്ഞൾ ജീരകത്തിൽ ചേർത്തു കഴിച്ചാൽ അതിന്റെ ആരോഗ്യഗുണങ്ങൾ ഇരട്ടിയാകും. പോഷകങ്ങളാൽ സമ്പന്നമായ ഈ പാനീയം ആരോഗ്യപരമായ പല ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. .

രാവിലെ ജീരകവും മഞ്ഞളും ചേർത്ത വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു . ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

ചർമ്മത്തിന്റേയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു

ജീരക- മഞ്ഞൾ വെള്ളം കുടിയ്ക്കുന്നതിലൂടെ ആരോഗ്യവും തിളക്കവുമുള്ള ചർമ്മം സ്വന്തമാക്കാം. ഈ ഡിറ്റോക്സ് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്ന പ്രകൃതിദത്ത ഡിടോക്സിഫയറായി പ്രവർത്തിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നതിലൂടെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇതിന് കഴിയും. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിൽ തടയുകയും തിളങ്ങുന്ന മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

അനീമിയ തടയുന്നു

അനീമിയ ഉള്ളവർക്ക് ജീരക- മഞ്ഞൾ വെള്ളം ഗുണം ചെയ്യും. ഇത് അയണിന്റെ ഉറവിടമാണ്. അതിനാൽ പതിവായി കുടിക്കുന്നതിലൂടെ ഹീമോഗ്ലോബിന്റ അളവ് വർദ്ധിപ്പിക്കുന്നു. ശരീരത്തിന് ബലമുണ്ടാവാനും ക്ഷീണം കുറയ്ക്കുവാനും നല്ലതാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ജീരക- മഞ്ഞൾ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഫൈബറിന്റെ അശം ഉള്ളതുകൊണ്ട് ഈ ഡിറ്റോക്സ് വെള്ളം ദഹനം വർദ്ധിപ്പിക്കുകയും ഉപാപചയം മെച്ചപ്പെടുത്തുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മഞ്ഞൾ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിയിക്കാനും സഹായിക്കുന്നു.

രക്തം ശുദ്ധീകരിക്കുന്നു

മഞ്ഞൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഡിറ്റോക്സ് വെള്ളം രക്തത്തെ നേർത്തതും ഭാരം കുറഞ്ഞതുമാക്കി നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ ഫലപ്രദമായി പുറന്തള്ളാനും സഹായിക്കുന്നു.

ജീര-മഞ്ഞൾ വെള്ളം ഉണ്ടാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തിൽ 1-2 ടീസ്പൂൺ ജീരകം ചേർത്ത് തിളപ്പിക്കുക.

ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ ചേർത്ത് ഒരു മിനിറ്റ് തിളപ്പിക്കുക.

വെള്ളത്തിന്റെ നിറം മാറുമ്പോൾ, അതിൽ നിന്ന് ജീരകം നീക്കം ചെയ്യുക, കുടിക്കുന്നതിന് മുമ്പ് അത് തണുപ്പിക്കുക.

രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. ഈ പാനീയത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ അര മണിക്കൂർ ഇടവേള നിലനിർത്തുന്നത് ഉറപ്പാക്കുക.

Leave a Reply

Your email address will not be published. Required fields are marked *