Movie News

72 ഗാനങ്ങള്‍ ! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകളുള്ള സിനിമ

ഇന്ത്യന്‍സിനിമകളില്‍ സംഗീതത്തിന്റെ രംഗപ്രവേശം വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടത്. ആധുനിക സിനിമകളില്‍ സംഗീതരംഗങ്ങള്‍ കുറവാണെങ്കിലും ഒരു ഡസനിലധികം ഗാനങ്ങളുള്ള ഹിന്ദി സിനിമകളുടെ കാലഘട്ടം കഴിഞ്ഞ കാലമാണെന്ന് കരുതാം. 90-കളിലും 2000-ങ്ങളുടെ തുടക്കത്തിലും, പല ഇന്ത്യന്‍ സിനിമകളിലും പത്തോ അതിലധികമോ ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഹം ആപ്‌കെ ഹേ കോന്‍, താല്‍ എന്നിവ രണ്ടും ഒരു ഡസന്‍ കവിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ വന്ന സിനിമ ഏതാണെന്നറിയാമോ? 1932-ലെ 72 ഗാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമകളിലൊന്നായ ‘ഇന്ദ്രസഭ’ യാണ്.

ചില സ്രോതസ്സുകള്‍ പറയുന്നത്, ട്രാക്കുകളുടെ നമ്പര്‍ 69 ആയിരുന്നു, മറ്റുചിലര്‍ സിനിമയിലെ ഒരു ഗാനത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ ഉള്ളതിനാല്‍ 71 ആയി കണക്കാക്കുന്നു. 1980-ല്‍ ഏറ്റവുമധികം ഗാനങ്ങളുള്ള ചിത്രമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇതിനെ അംഗീകരിച്ചു. ശബ്ദമുള്ള ആദ്യ ഇന്ത്യന്‍ ചിത്രമായ ആലം ആര ഇറങ്ങി ഒരു വര്‍ഷത്തിനുശേഷമാണ് ഈ സിനിമയുടെ പിറവി.

മണിലാല്‍ ജോഷി സംവിധാനം ചെയ്ത ഇന്ദ്രസഭ 211 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വലിയ ചിത്രമായിരുന്നു. ആഘ ഹസന്‍ അമാനത്ത് രചിച്ച ഉറുദു നാടകമായ ഇന്ദര്‍ സഭയെ അടിസ്ഥാനമാക്കി, കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സംഗീതം ഉപയോഗിക്കുന്ന നാടകത്തിന്റെ പാരമ്പര്യം ഇന്ദ്രസഭ പിന്തുടര്‍ന്നു. ദ കേംബ്രിഡ്ജ് ഗൈഡ് ടു ഏഷ്യന്‍ തിയേറ്ററില്‍, ജെയിംസ് ആര്‍ ബ്രാന്‍ഡന്‍ എഴുതി, ’31 ഗസലുകള്‍, 9 തുംരി ഓഫ് ഗയാ, ബനാറസ് ഘരാന, 4 ഹോളികള്‍, 15 ഗാനങ്ങള്‍, രണ്ട് ചൗബോലകള്‍, അഞ്ച് ഛന്ദുകള്‍ എന്നിങ്ങനെയായിരുന്നു ഗാനങ്ങള്‍. ചിത്രത്തില്‍ എല്ലാ പ്രധാന കഥാപാത്രങ്ങള്‍ക്കും ഒരു ഗാനം ഉണ്ടായിരുന്നു.

ഇന്ത്യന്‍സിനിമയുടെ 90 കളില്‍ സൂരജ് ബര്‍ജാത്യയുടെ 1994-ലെ സംഗീത നാടകമായ ഹം ആപ്‌കെ ഹേ കോന്‍, 14 ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സുഭാഷ് ഘായിയുടെ താലില്‍ 12 പാട്ടുകള്‍ ഉണ്ടായിരുന്നു, ആദിത്യ ചോപ്രയുടെ മൊഹബത്തേനില്‍ ഇന്‍സ്ട്രുമെന്റലുകള്‍ ഉള്‍പ്പെടെ ഒമ്പത് ട്രാക്കുകള്‍ ഉണ്ടായിരുന്നു. അതുപോലെ, 2011-ല്‍ ഇംതിയാസ് അലിയുടെ റോക്ക് ബല്ലാഡ് റോക്ക്സ്റ്റാറിനും 14 ഗാനങ്ങള്‍ ഉണ്ടായിരുന്നു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗയില്‍ വെറും 7 ഗാനങ്ങള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *