ഓരോ ദിവസം കഴിയുന്തോറും വിചിത്രവും കൗതുകവുമായ ആയിരക്കണക്കിന് വീഡിയോകളാണ് സോഷ്യൽ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. ചിലതൊക്കെ കാണുമ്പോൾ ഈ മനുഷ്യർക്ക് എങ്ങനെ ഇങ്ങനെ ഒക്കെ സാധിക്കുന്നു എന്നുപോലും നാം ചിന്തിച്ചുപോകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അസാധാരണവും അപകടകരവുമായ നിലയിൽ അടുക്കളയിൽ ചായ തയ്യാറാക്കുന്ന രണ്ട് യുവാക്കളുടെ വിചിത്രവും എന്നാൽ ആകർഷകവുമായ വീഡിയോയാണ് ഇത്.
വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വൈറലാകുന്ന വീഡിയോയിൽ ഒരാൾ ഗ്യാസ് സ്റ്റൗവിൽ ഒരു പാനിൽ വെള്ളം വെച്ച ശേഷം അതിലേക്ക് ചായപ്പൊടി ഇടുന്നതാണ് കാണുന്നത്.
തുടർന്ന് നടക്കുന്നതാണ്, കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പാൻ ചൂടായികൊണ്ടിരിക്കുമ്പോൾ അടുത്ത് നിൽക്കുന്ന യുവാവ് അപ്രതീക്ഷിതമായി തീയിലേക്ക് ഡിയോഡറന്റ് അഥവാ സ്പ്രേ അടി ക്കുകയാണ്. ഞൊടിയിടയിൽ തീ ആളിക്കത്താൻ തുടങ്ങി. തീ ആളിക്കത്തിയിട്ടും യുവാക്കൾ അത് ആസ്വദിക്കുന്നതല്ലാതെ പേടിച്ച് പിന്നോട്ട് മാറുന്നില്ല.
നിമിഷം നേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഒരാൾ കുറിച്ചത് “ അടുപ്പിൽ ഗ്യാസ് കുറവായിരുന്നു, അതുകൊണ്ടാണ് യുവാക്കൾ ഈ മാർഗം പ്രയോഗിച്ചത് “ എന്നായിരുന്നു. ആൽക്കഹോളും മറ്റ് ജ്വലിക്കുന്ന വസ്തുക്കളും അടങ്ങിയതായി അറിയപ്പെടുന്ന ഡിയോഡറൻ്റ്, ക്ഷണനേരംകൊണ്ട് തീ വർദ്ധിപ്പിക്കുകയും ചായ വേഗത്തിൽ തിളപ്പിക്കുകയും ചെയ്തു “ മറ്റൊരാൾ രസകരമായി കുറിച്ചു.
ചിലർ ഈ പ്രവൃത്തി രസകരവും കണ്ടുപിടിത്തവുമാണെന്ന് കണ്ടെത്തിയപ്പോൾ, മറ്റുള്ളവർ തുറന്ന തീജ്വാലയ്ക്ക് സമീപം കത്തുന്ന എയറോസോൾ ഉപയോഗിക്കുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചു. വീഡിയോയിൽ എടുത്തുകാണിച്ച അപകടകരമായ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് കാരണമായി, പലരും ജാഗ്രത പാലിക്കാനും അടുക്കള സുരക്ഷയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.