ചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941 ലെ പേള്‍ ഹാര്‍ബര്‍. ഹവായിയിലെ ഹോണോലുലുവിന് സമീപം സ്ഥിതി ചെയ്യുന്ന പേള്‍ ഹാര്‍ബര്‍ നാവികത്താവളത്തില്‍ ജപ്പാന്‍ സൈന്യം പൊടുന്നനെ ആക്രമണം നടത്തി.16 യു എസ് കപ്പലുകള്‍ക്ക് നാശം സംഭവിച്ചു. 188 വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടു. 2335 യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. പേള്‍ ഹാര്‍ബര്‍ ആക്രണവുമായി ബന്ധപ്പെട്ട് ധീരതയുടെ പല കഥകളുമുണ്ട്.
യു എസിന്റെ നേവി ക്രോസ് മെഡല്‍ സ്വന്തമാക്കിയ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് ഡോറിസ് മില്ലര്‍. അദ്ദേഹം നേവിയിലെ ഒരു പടയാളിയായിരുന്നില്ല, പാചകക്കാരനായിരുന്നു. വെസ്റ്റ് വെര്‍ജീനിയ എന്ന പടക്കപ്പലില്‍ അദ്ദേഹം ജോലി ചെയ്യുമ്പോളാണ് ജപ്പാന്റെ ആക്രമണം. കപ്പല്‍ ആക്രമിക്കപ്പെട്ടു. പരുക്കുപറ്റിയ കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പടെയുള്ളവരെ അദ്ദേഹം താങ്ങിയെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.
പിന്നീട് ആന്റി എയര്‍ ക്രാഫ്റ്റ് ഗണ്‍ വെച്ച് ജാപ്പനീസ് വിമാനങ്ങളെ വെടിവയ്ക്കാനായി തുടങ്ങി. മില്ലര്‍ക്ക് തോക്ക് ഉപയോഗിക്കാനുള്ള ഒരു പരിശീലനവും ലഭിച്ചിരുന്നില്ല. അദ്ദേഹം തോക്ക് ഉപയോഗിച്ച് വിമാനങ്ങളെ വെടിവെച്ചു. 1943ല്‍ ലിസ്‌കോം ബേ എന്ന കപ്പലില്‍ ടോര്‍പിഡോ ആക്രമണം നടന്നതിന് പിന്നാലെ മില്ലര്‍ മരിച്ചു.
അദ്ദേഹത്തിനോടുള്ള സ്മരണയ്ക്കായി യു എസ് നേവി തങ്ങളുടെ പടക്കപ്പലിന് യുഎസ് എസ് മില്ലര്‍ എന്ന് പേര് നല്‍കി. പേള്‍ ഹാര്‍ബറിന് പ്രതികാരമായിയാണ് ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളില്‍ ആണവായുധം യു എസ് പ്രയോഗിച്ചത്.
ഈ രണ്ട് യുദ്ധങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളായി ഒരുപാട് കാര്യങ്ങള്‍ പറയപ്പെടുന്നു. എണ്ണയും മറ്റ് വ്യവസായിക വസ്തുക്കളുമായിരുന്നു ഇതിന്റെ പ്രധാനപ്പെട്ട കാരണമെന്നാണ് ജപ്പാനിലെ ഇംപീരിയര്‍ വാര്‍ മ്യൂസയത്തിന്റെ പക്ഷം. രാജ്യത്തേക്കുള്ള 94 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയായിരുന്നു അക്കാലത്ത് ജപ്പാന്‍.
ചൈനയുമായി നടന്ന മഞ്ചൂറയന്‍ യുദ്ധം ജപ്പാനെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടു.വിയറ്റ്‌നാമില്‍ ജപ്പാന്‍ നടത്തിയ യുദ്ധത്തില്‍ പ്രതിഷേധിച്ച് യു എസ് അമേരിക്കയിലുള്ള ജപ്പാന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയും അവര്‍ക്ക് എണ്ണയും മറ്റ് വ്യാവസായിക വസ്തുക്കളും വില്‍ക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യു എസിനെ നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കാനായിയാണ് ജപ്പാന്‍ യു എസിനെ ആക്രച്ചതെന്നാണ് ഇംപീരിയര്‍ വാര്‍ മ്യൂസിയം ചൂണ്ടിക്കാട്ടുന്നത്.