ചൈനീസ് വാസ്തുവിദ്യയാണ് ഫെങ്ഷുയി. നമ്മുടെ പരമ്പരാഗത വാസ്തുവിദ്യ പോലെതന്നെ പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുകയും നെഗറ്റീവ് എനര്‍ജി ഒഴിവാക്കുകയും വഴി ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കുകയെന്നാണ് ഫെങ് ഷു യിയുടെ അടിസ്ഥാനം.
ഇതിനെപറ്റി പറയുമ്പോള്‍ ആദ്യം കേള്‍ക്കുന്ന പദം ‘ ചീ’ എന്നായിരിക്കും പ്രപഞ്ചം മുഴുവന്‍ നിറയുന്ന ഊര്‍ജം എന്നാണാര്‍ഥം. dragons cosmic breath എന്നാണ് ഫെങ്ഷുയിയില്‍ പറയുക. വീടിനുള്ളില്‍ ചെടികള്‍ വെയ്ക്കുമ്പോള്‍ ഫെങ്ഷുയി പ്രകാരം നല്ലതാണോ ചീത്തയാണോ എന്ന് സമര്‍ഥിക്കുന്നതിനാണ് ഇത്രയും ആമുഖം പറഞ്ഞത്.
വീട്ടിലും ഓഫീസിലും കള്ളിമുള്‍ച്ചെടി വെക്കാനായി പാടില്ല. എത്ര ഭംഗിയുള്ള പൂക്കള്‍ വിരിയുന്ന കള്ളിമുള്‍ച്ചെടിയാണെങ്കിലും അവ പുറപ്പെടുവിക്കുന്ന ‘ചി’ നല്ലതല്ല.അതിന്റെ മുള്ളുകള്‍ നെഗറ്റീവ് ‘ചീ’ ഉണ്ടാക്കുന്നു. വീടിനും ഓഫീസിനും പുറത്ത് ഇവ സ്ഥാപിക്കാം.
ബോണ്‍സായി ചെടികള്‍ മുരടിച്ച വളര്‍ച്ചയെ കാണിക്കുന്നതിനാല്‍ അവ നല്ല ഫെങ്ഷുയിയല്ല. എന്നാല്‍ ചെറിയ ചെടികള്‍ ബോണ്‍സായി ചെടിയുടെ രൂപത്തില്‍ വയ്ക്കുന്നതില്‍ തെറ്റില്ല. നിര്‍ബന്ധമായും ബോണ്‍സായി വേണം എന്നുണ്ടെങ്കില്‍ വടക്കുഭാഗത്തായി വയ്ക്കാം. കിഴക്ക് തെക്കുകിഴക്ക് ഭാഗത്ത് ഒരിക്കലും വയ്ക്കരുത്. ലിവിങ് റൂമില്‍ കിഴക്ക് ഭാഗത്തായി ചെടികള്‍ വയ്ക്കുന്നത് നല്ലതായിരിക്കും.
വീടുകളില്‍ ഭാഗ്യം കൊണ്ടുതരുന്ന ചെടിയാണ് ചൈനീസ് ബാംബൂവെന്നാണ് ഫെങ്ഷൂയി പറയുന്നത്. ഇത് അറിയപ്പെടുന്നത് ചൈനീസ് മുളയെന്നാണ്. ഒന്നര അടിമാത്രമായിരിക്കും ഇതിന്റെ ഉയരം. ഏതാണ്ട് 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനയില്‍ ഈ സസ്യം വളര്‍ത്താനായി ആരംഭിച്ചിരുന്നു.
വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനും ഭാഗ്യം നിറയ്ക്കാനും ഇതിനെകൊണ്ട് സാധിക്കും. സൂര്യപ്രകാശം മിതമായി ലഭിക്കുന്നിടത്ത് വേണം ഇത് സ്ഥാപിക്കാന്‍. ചൈനീസ് ബാംബുവിനെ സംരക്ഷിക്കുമ്പോള്‍ ജലം മരം തുടങ്ങിയ പ്രകൃതി ശക്തികള്‍ പ്രീതിപ്പെടുന്നുവെന്നാണ് വിശ്വാസം.
ഇത് നടുമ്പോള്‍ ചില്ലുപാത്രം തിരഞ്ഞെടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. 10 അല്ലെങ്കിൽ അതിലധികമോ മുളം തണ്ടുകള്‍ ഒരു ചുവപ്പ് നാടയില്‍ കെട്ടിയ രീതിയിലാണ് ചൈനീസ് ബാംബൂ വാങ്ങാനായി കിട്ടുക. 4 എന്ന സംഖ്യ ഒഴിവാക്കി എത്ര മുളകള്‍ വേണമെങ്കിലും ഒരുമിച്ച് നടാം. സ്വീകരണമുറികളിലാണ് സാധാരണ ഇത് വെയ്ക്കുക.