Movie News

രവിമോഹനും ഭാര്യ ആരതിയും അനുരഞ്ജനത്തിലേക്കോ? വിവാഹമോചനത്തിനിടയില്‍ ഇരുവരും ചര്‍ച്ചയ്ക്ക്

ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ച നടന്‍ രവിമോഹനും വേര്‍പിരിഞ്ഞ ഭാര്യ ആരതി അനുരഞ്ജനത്തിനുള്ള ചര്‍ച്ചയിലാണോ? നടന്‍ രവി മോഹന്‍ തന്റെ ഭാര്യ ആരതി രവിയില്‍ നിന്ന് 2024 സെപ്റ്റംബറില്‍ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ ഇപ്പോള്‍ അനുരഞ്ജനത്തിനായി ശ്രമിക്കുന്നതായി വാര്‍ത്ത.

രവി മോഹന്‍ തന്റെ സമീപകാല റിലീസായ ‘കാതലിക്കാ നേരമില്ലൈ’ എന്ന ചി​‍ത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ്. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ വ്യ.ക്തി ജീവിതം ഒരിക്കല്‍ കൂടി ശ്രദ്ധ ആകര്‍ഷിച്ചരിക്കുന്നത്. ദമ്പതികളുടെ വരാനിരിക്കുന്ന വിവാഹമോചന കേസ് പുതിയ തീയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. അവസാന ശ്രമമെന്ന നിലയില്‍ ഇരുവരെയും അനുരഞ്ജനത്തിനായി ഹാജരാകാന്‍ കോടതി അനുവദിച്ചു.

ചെന്നൈ കുടുംബകോടതിയില്‍ ഭാര്യ ആരതിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രവി മോഹന്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. അതിനിടയിലാണ് സൗഹാര്‍ദ്ദപരമായ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി ഇരുവരും ‘മീഡിയേഷന്‍ ആന്‍ഡ് റീകണ്‍സിലി യേഷന്‍ സെന്ററിന്’ മുമ്പാകെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. നടനും വേര്‍പിരിഞ്ഞ ഭാര്യയും ഇടനിലക്കാരന്റെ മുമ്പാകെ കുറച്ച് തവണ ഹാജരായിട്ടുണ്ടെന്നും അനുരഞ്ജനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നിരുന്നാലും കാര്യമായ പുരോഗതി ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. കേസിന്റെ അടുത്ത വാദം ഫെബ്രുവരി 15 ലേക്ക് മാറ്റിവച്ചു. അപ്പോഴേക്കും, ചര്‍ച്ചകളിലൂടെ ദമ്പതികള്‍ അന്തിമ തീരുമാനത്തിലെത്താനും സാധ്യതയുണ്ട്. രവി മോഹന്റെയും ആരതി രവിയുടെയും വിവാഹമോചന പ്രഖ്യാപനം വലിയ പൊതുജന ശ്രദ്ധ നേടിയിരുന്നു.