Oddly News

രാജിക്കത്തിന്റെ ഡ്രാഫ്റ്റ് കീബോര്‍ഡില്‍ പൂച്ച തട്ടി ‘സെന്‍ഡാ’യി; യുവതിക്ക് ജോലിയും ബോണസും പോയി…!

ഡ്രാഫ്റ്റ് ചെയ്തിരുന്ന രാജിക്കത്ത് വളര്‍ത്തുപൂച്ച അയച്ചുകൊടുത്തതിനെ തുടര്‍ന്ന് യുവതിക്ക് ജോലി നഷ്ടമായി. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നടന്ന സംഭവത്തില്‍ ജോലിയിലെ വിരസതമൂലം രാജിക്കത്ത് എഴുതിയെങ്കിലും അയയ്ക്കാന്‍ മടിച്ചു നിന്നപ്പോഴാണ് യുവതിയുടെ പൂച്ച കംപ്യൂട്ടറിന്റെ കീബോര്‍ഡിലേക്ക് ചാടിക്കയറിയതും ‘സെന്റ’ ഓപ്ഷന്‍ എന്ററായതും.

അബദ്ധത്തില്‍ ഇ മെയില്‍ ബോസിന് പോകുകയും ചെയ്തതോടെ പണി പോയ യുവതി ഇപ്പോള്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്താനും തന്റെ വീട്ടിലെ ഒമ്പത് പൂച്ചകളെ പോറ്റാനും പുതിയ ജോലി തേടുകയാണ്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള 25 കാരിക്ക് വീട്ടില്‍ ഒമ്പത് പൂച്ചകളുണ്ട്. ജനുവരി 5 ന് അവളുടെ ഇമെയില്‍ എഡിറ്റ് ബോക്‌സില്‍ അവള്‍ ഒരു രാജിക്കത്ത് എഴുതിയിരുന്നു, എന്നാല്‍ വളര്‍ത്തുമൃഗങ്ങളെ പോറ്റാന്‍ ജോലിയില്‍ നിന്ന് പണം ആവശ്യമായതിനാല്‍ അത് അയയ്ക്കാന്‍ മടിച്ചു നിന്നപ്പോഴാണ് പൂച്ച പണി നടത്തിയത്.

അവളുടെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ അവളുടെ പൂച്ചകളിലൊന്ന് മേശയിലേക്ക് ചാടി ലാപ്ടോപ്പിലെ എന്റര്‍ ബട്ടണ്‍ അമര്‍ത്തി ഇമെയില്‍ അയച്ച നിമിഷം റെക്കോര്‍ഡുചെയ്യപ്പെട്ടിട്ടുണ്ട്. പൂച്ചയെ കുറ്റപ്പെടുത്തി ഉടന്‍ തന്നെ തന്റെ ബോസിന് നേരിട്ടു ബന്ധപ്പെട്ടെങ്കിലും അദ്ദേഹം അത് അവഗണിച്ചതോടെ യുവതിക്ക് ജോലി മാത്രമല്ല വര്‍ഷാവസാന ബോണസും നഷ്ടപ്പെട്ടു. സ്പ്രിംഗ് ഫെസ്റ്റിവലിന് ശേഷം ഒരു പുതിയ ജോലി തേടാന്‍ പദ്ധതിയിട്ടിരിക്കുകയാണ് യുവതിയിപ്പോള്‍. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചിരി ഉണര്‍ത്തി വിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *