ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളിൽ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു സ്കൂളിൽ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റിസൺസിനെ ഒന്നടങ്കം രോഷംകൊള്ളിച്ചിരിക്കുന്നത്.
രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗാർ ബ്ലോക്കിലെ സലേര സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപകനും അധ്യാപികയും പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. ഈ സംഭവം സ്കൂൾ പോലുള്ള പുണ്യസ്ഥലത്തെ കളങ്കപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
സ്കൂൾ ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ പിടിച്ചെടുത്ത രംഗങ്ങളിൽ ഒരു അധ്യാപികയെയും അധ്യാപകനെയും ആണ് കാണുന്നത്. ഇരുവരും റൂമിന്റെ ഓരോ സ്ഥലങ്ങളിൽ നിന്ന് കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്യുകയാണ്. ഈ സമയം മറ്റ് അദ്ധ്യാപകർ അവിടേക്ക് കടന്നുവരുമ്പോൾ ഇരുവരും പരുങ്ങുന്നതാണ് കാണുന്നത്. എന്നാൽ ആ അധ്യാപകർ പോയ ഉടൻ, അവർ വീണ്ടും അവരുടെ ആക്ഷേപകരമായ പ്രവർത്തനങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്നു.
സ്കൂൾ ഓഫീസിൽ ഇത്തരം ഒരു മ്ലേച്ച പ്രവൃത്തി കണ്ടതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. ഈ വൈറൽ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സസ്പെൻഷൻ കത്തിൽ ഈ വീഡിയോ പരാമർശിക്കുന്നുണ്ട്. എന്തായാലും സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സംഭവത്തിന് ശേഷം പ്രദേശവാസികൾക്കിടയിൽ കടുത്ത അമർഷം ഉയർന്നിരുന്നു. ശനിയാഴ്ച പോലീസ് സ്റ്റേഷൻ ഇൻചാർജിനും സബ്ഡിവിഷൻ ഓഫീസർക്കും നിവേദനം നൽകാൻ ഗ്രാമവാസികൾ തിടുക്കം കൂടിയിരുന്നു. ഇത്തരം സംഭവങ്ങൾ വിദ്യാഭ്യാസ അന്തരീക്ഷത്തെയും കുട്ടികളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്നും അധ്യാപകനെ ഉടൻ പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പ് വിഷയം ഗൗരവമായി കാണുകയും അന്വേഷണ സമിതിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു, തുടർ നടപടിയുണ്ടാകുമെന്നും അന്വേഷണ ഫലത്തെ അടിസ്ഥാനമാക്കി അത് തീരുമാനിക്കുമെന്നും അവർ അറിയിച്ചു. മാത്രമല്ല സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും കുറ്റക്കാരെ കർശനമായി ശിക്ഷി ക്കുമെന്നും പ്രതികരിച്ചു.
ഏതായാലും ഈ സംഭവം സ്കൂളുകളിലെ ധാർമ്മികതയുടെയും അച്ചടക്കത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും അത്തരം സന്ദർഭങ്ങളിൽ കർശനമായ നടപടിയുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു.