Health

ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമോ? കുട്ടികളിലെ ആസ്മയെ തടയാം

നല്ല ആഹാരമാണ് എപ്പോഴും നമ്മുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നത്. നല്ല പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് അലര്‍ജികളെ തടുക്കാന്‍ സഹായിയ്ക്കും. പുതിയ ഭക്ഷണരീതികളും ജീവിതരീതകളും സമ്മാനിക്കുന്ന പലവിധ അസുഖങ്ങളിലൊന്നാണ് ആസ്മയും. ഇന്ത്യാക്കാരില്‍ പത്തുപേരിലൊരാള്‍ അസുഖ ബാധിതനാണെന്ന് പഠനങ്ങള്‍ പറയുന്നു. ഭക്ഷണ അലര്‍ജി മൂലമുള്ള ആസ്മയും കുട്ടികളിലാണ് കൂടുതല്‍. മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളില്‍ ആസ്മ വരാനുള്ള സാധ്യതകള്‍ കുറവാണ്. പലതരത്തിലുള്ള പഴങ്ങളും മത്സ്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും കുട്ടികള്‍ക്ക് ആസ്മയും കടുത്ത ചുമയും വരുന്നതു തടയാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു……

  • ചണ വിത്ത് – ഇതില്‍ അടങ്ങിയിരിക്കുന്ന രണ്ട് ഘടകങ്ങള്‍ ഏറെ പ്രധാനമാണ്. ഒമേഗ 3 ഫാറ്റി ആസിഡും ഫൈറ്റോഎസ്ട്രിജന്‍ ആന്റി ഓക്‌സിഡന്റും ശ്വാസകോശത്തിന് അലര്‍ജി ഏല്‍ക്കാതെ സംരക്ഷിക്കും.
  • മഞ്ഞള്‍ – മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ശ്വാസകോശത്തെ സംരക്ഷിക്കും. ചുമയും ജലദോഷവും മാറാന്‍ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നു പറയുന്നത് വെറുതെയല്ല.
  • അവക്കോഡ – വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ അവക്കോഡ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും.
  • പച്ച ചീര – സൂപ്പര്‍ ഫുഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നേഷ്യം, ബീറ്റാകരോട്ടേന്‍ തുടങ്ങിയ ഘടകങ്ങള്‍ രോഗപ്രതിരോധ ശക്തി കൂട്ടും. സ്പിനാച്ചില്‍ അടങ്ങിയിരിക്കുന്ന ക്‌ളോറോഫില്‍ കാന്‍സറിനെ പ്രതിരോധിക്കുന്നതാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
  • തക്കാളി – വൈറ്റമിന്‍ സി ധാരാളം അടങ്ങിയ തക്കാളിപ്പഴങ്ങള്‍ കഴിച്ചാല്‍ ആസ്മപോലുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിനെ സജ്ജമാക്കും.
  • ബ്രൊക്കോളി സ്റ്റോക്ക് – വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ബ്രൊക്കോളി പ്രതിരോധ ശക്തി കൂട്ടും.