ആദ്യത്തെ സംക്രാന്തി ഉത്സവത്തിനായി എത്തുന്ന മരുമകന് വേണ്ടി 600 ല്‍ പരം വിഭവങ്ങള്‍ ഒരുക്കി ദമ്പതികള്‍. ഊഷ്മളതയുടെയും ആതിഥ്യമര്യാദയുടെയും അതുല്യമായ പ്രദര്‍ശനത്തില്‍, ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അവരുടെ മരുമകന് ഹേമന്തിനും മകള്‍ക്കുമായി വിവാഹശേഷമുള്ള ആദ്യത്തെ സംക്രാന്തി ഉത്സവത്തോടനുബന്ധിച്ചാണ് അതിമനോഹരമായ വിരുന്ന് സംഘടിപ്പിച്ചത്.
ഒരു വര്‍ഷത്തിനിടയില്‍, കോണസീമ ജില്ലയിലെ അല്ലവാരം മണ്ഡലത്തില്‍ നിന്നുള്ള ജംഗ ബുജ്ജിയും ഭാര്യ വാസവിയുമാണ് ജര്‍മ്മനിയില്‍ നിന്നും ആദ്യമായി തങ്ങളുടെ വീട്ടിലെത്തുന്ന മരുമകന് വന്‍ തോതില്‍ വിഭവങ്ങള്‍ ഉണ്ടാക്കിയത്. 630 വിഭവങ്ങളില്‍ പരമ്പരാഗത ലഘുഭക്ഷണങ്ങളും സസ്യാഹാരവും നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങളും പഴച്ചാറുകളും അടക്കം വൈവിധ്യമാര്‍ന്ന ഉന്മേഷദായകങ്ങളും ഉള്‍ക്കൊള്ളുന്ന വിഭവങ്ങളാണ് ഇവര്‍ ആസൂത്രണം ചെയ്യുകയും തയ്യാറാക്കുകയും ചെയ്തത്.
ആഹാരത്തിനൊപ്പം പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷങ്ങളും കൂടുതല്‍ ഗംഭീരമാക്കി. സമാന സംഭവത്തില്‍ പുതുച്ചേരിയിലെ യാനത്തില്‍ മജെതി സത്യഭാസ്കറും ഭാര്യ ഹരിന്യയും സമാനരീതിയില്‍ അവരുടെ മരുമകന് സാകേതിനെ കുടുംബത്തോടൊപ്പം തന്റെ ആദ്യ സംക്രാന്തി ഉത്സവത്തിന് ക്ഷണിച്ചു. 470 ഇനം വെജിറ്റേറിയന്‍ വിഭവങ്ങള്‍, പേസ്ട്രികള്‍, മധുരപലഹാരങ്ങള്‍, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ്, ശീതളപാനീയങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്ത് ദമ്പതികള്‍ ഒരു പ്രത്യേക അത്താഴം തയ്യാറാക്കി.