മനുഷ്യൻ ചില സമയം മൃഗങ്ങളെക്കാൾ ക്രൂരത കാട്ടാറുണ്ട്. അറിഞ്ഞോ അറിയാതെയോ ഒരു കുറ്റം നമ്മൾ ചെയ്തിട്ടുണ്ടെങ്കിൽ അത് പിടിക്കപ്പെട്ടാൽ കുറ്റം ചെയ്തവനോട് ചിലപ്പോഴൊക്കെ പൊറുക്കാൻ നമുക്ക് മനസ്സ് ഉണ്ടാവാറുണ്ട്. അറിവില്ലായ്മ കൊണ്ട് ചെയ്ത തെറ്റുകളെ പൊറുത്ത് മാപ്പാക്കി ഉപദേശങ്ങൾ കൊടുത്ത് വിടുന്ന ചില മനുഷ്യരെയും നമ്മൾ കാണാറുണ്ട്. ക്രൂരനായ ഒരു മനുഷ്യന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള് വൈറലാകുന്നത്
ഒരു വലിയ വെളുത്ത നിറത്തിലുള്ള ആഡംബരക്കാർ തിരക്കേറിയ റോഡിൽ കൂടി പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ കാറിന്റെ ബോണറ്റിൽ ഒരു മനുഷ്യൻ തൂങ്ങിക്കിടക്കുന്നുണ്ട്. വെറുതെ വൈറലാകാൻ വേണ്ടി കെട്ടി ചമച്ചൊരു വീഡിയോ ആണെന്ന് തോന്നുന്നില്ല കാരണം കാറിന്റെ ബോണറ്റിൽ കിടന്നുകൊണ്ട് ആ യുവാവ് ജീവനുവേണ്ടി, സ്വന്തം പ്രാണന് വേണ്ടി കേണപേക്ഷിക്കുകയാണ്.
അതേസമയം കാറുകാരൻ യാതൊന്നും ശ്രദ്ധിക്കാതെ ആ യുവാവിനെയും കൊണ്ട് കിലോമീറ്റർ താണ്ടി അമിത വേഗത്തിൽ ചീറി പാഞ്ഞു പോവുകയാണ്.
സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത് ഒരു ബൈക്ക് യാത്രക്കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ പങ്കുവെക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാരൻ പറയുന്നുണ്ട് ഞാൻ വീഡിയോ എടുക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് പറഞ്ഞിട്ടും കാറിൽ ഇരിക്കുന്ന ഡ്രൈവർ തന്റെ വണ്ടിയുടെ സ്പീഡ് കുറയ്ക്കാനോ ബോണറ്റിൽ തൂങ്ങിക്കിടക്കുന്ന ആളെ താഴെ ഇറക്കാനോ ശ്രമിച്ചില്ല.
കാറിന്റെ ബോണറ്റിൽ തൂങ്ങി കിടക്കുന്ന വ്യക്തി ഒരു സെക്യൂരിറ്റി ആണെന്ന് വ്യക്തമാണ്. അല്പസമയത്തിന് ശേഷം യാത്രക്കാരനും മറ്റു ചില ആളുകളും ചേർന്ന് കാർ തടഞ്ഞു നിർത്തുകയും പോലീസിലെ കാര്യം അറിയിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോഴേക്കും കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടക്കുന്ന സെക്യൂരിറ്റി എന്ന് തോന്നിക്കുന്ന യുവാവ് വേഗത്തിൽ ചാടി ഇറങ്ങി.
എന്നാൽ പോലീസ് എത്തി കാറുകാരനെ തടഞ്ഞുനിർത്തി എന്തിനാണ് ഈ ക്രൂരത ചോദിക്കുമ്പോൾ കാറുകാരൻ പോലീസിനെ മർദ്ദിക്കുകയാണ് ഉണ്ടായത്. അതും വീഡിയോയിൽ കാണാൻ സാധിക്കും. എന്ത് കാരണത്തിലാണ് യുവാവിനെ ഇത്രയും കിലോമീറ്റർ താൻ വലിച്ചിഴച്ചു കൊണ്ടുപോയത് എന്നതിൽ ഇതുവരെയും കാരുകാരൻ വ്യക്തമാക്കിയിട്ടില്ല.
എന്തായാലും സോഷ്യൽ മീഡിയയിൽ വീഡിയോ പരന്നതോടുകൂടി കാർ ഡ്രൈവർക്കെതിരെ നിരവധി വിമർശനമാണ് ഉണ്ടായിരിക്കുന്നത്. കൈകെട്ടി ഇവനെ അറസ്റ്റ് ചെയ്തു ലോകകപ്പിൽ ഇടു എന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്. ഇനി ജീവിതകാലത്ത് ഇവൻ വണ്ടിയോടിക്കരുത് അതുപോലെതന്നെ ലൈസൻസും റദ്ദാക്കുകയെന്നും അഭിപ്രായപ്പെട്ടവരും കുറവല്ല.
അതേസമയം ഇതൊരു പ്ലാൻ ഡ് വീഡിയോ ആണെന്നാണ് ചില കൂട്ടർ അഭിപ്രായപ്പെടുന്നത്. എന്ത് കാട്ടിക്കൂട്ടലുകൾ നടത്തിയാലും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന കാലമാണ് ഇത്. അതുകൊണ്ട് സ്വന്തം ജീവൻ പോലും പണയം വെച്ചിട്ടാണ് ഇവർ വീഡിയോ ചെയ്തു വൈറൽ ഞാൻ ശ്രമിക്കുന്നത് എന്ന് പറഞ്ഞവരും ധാരാളം ഉണ്ട്. എന്തുതന്നെയായാലും വീഡിയോയുടെ പിന്നിലെ യാഥാർത്ഥ്യം ഇതുവരെയും പുറത്ത് വന്നിട്ടില്ല.