കോമഡി വേദികളിലൂടെ ഏറെ ചിരിപ്പിക്കുകയും കാണിക്കളുടെ കൈയടി നേടുകയും ചെയ്ത്, പിന്നീട് മലയാള സിനിമയിലും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുബി സുരേഷ്.
എന്നാൽ അകാലത്തിലുള്ള സുബിയുടെ വേർപാട് മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. മിമിക്രി വേദികളിലൂടെ സിനിമയിലും ടെലവിഷനിലുമെല്ലാമെത്തിയ സുബി കരള്‍ രോഗത്തെ തുടർന്നാണ് മരണപെട്ടത്. മിമിക്രി ലോകത്തുള്ള എല്ലാവരുടേയും ഒരു നല്ല അടുപ്പം തന്നെ സുബിക്ക് ഉണ്ടായിരുന്നു. സഹപ്രവർത്തകരെ മാത്രമല്ല ആരാധകരെയും എല്ലാവരേയും ഒരുപോലെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത മരണമായിരുന്നു സുബിയുടേത്.
ഇപ്പോഴിതാ രമേശ് പിഷാരടി അവതാരകനായി എത്തുന്ന പരിപാടിയില്‍ സുബിയുടെ ഓർമ്മകള്‍ പങ്കിടുകയാണ് സഹതാരവും സുഹൃത്തും കൂടിയായ കൃഷ്ണപ്രഭ
“ഞാൻ എന്റെ കരിയർ ആരംഭിക്കുന്നതിനു ഒരു പ്രധാന കാരണം മാത്രമല്ല ഇവിടം വരെയെത്തി നിൽക്കുന്നതിനും ഒരു സുപ്രധാന പങ്കു വഹിച്ച ഒരാളാണ് സുബി ചേച്ചി. ഞാൻ പത്താം ക്ലാസ് വരെ പഠിച്ചത് സെന്റ് ജോർജിൽ ആയിരുന്നു. പ്ലസ് വൺ മുതൽ തേവര സേക്രെഡ് ഹാർട്ടിലും. ആ സമയത്ത് ചെറിയ റാമ്പ് ഷോയും കോളേജിലുള്ള കൂട്ടുകാർക്കൊപ്പം മോഡലിംങും ചെയ്തിരുന്നു.
അന്നെനിക്ക് വിദ്യ എസ് മേനോൻ എന്നൊരു ഫ്രണ്ട് ഉണ്ടായിരുന്നു. വിദ്യയുടെ അമ്മയും സുബി ചേച്ചിയുടെ അമ്മ അംബിക ആന്റിയും നല്ല സുഹൃത്തുക്കളായിരുന്നു. അന്നെനോട് വിദ്യയുടെ അമ്മ എന്നോട്, “സിനിമാലയിൽ ഒക്കെയുള്ള സുബിത ഒരു ട്രൂപ്പ് തുടങ്ങുന്നുണ്ട്. അതിൽ ക്ലാസിക്കൽ ഡാൻസ് ചെയ്യാനാറിയാവുന്ന ഒരു കുട്ടി വേണം, കൃഷ്ണയ്ക്ക് താല്പര്യം ഉണ്ടെങ്കിൽ ഞാൻ പറയാം ” എന്ന് പറഞ്ഞു.
ഞാൻ അന്ന് യൂത്ത് ഫെസ്റ്റിവലിൽ ക്ലാസിക്കൽ ഡാൻസ് ചെയ്തിട്ടുണ്ട്, പിന്നെ എന്റെ ടീച്ചേർസ് കൊണ്ട് പോകുന്ന അമ്പലങ്ങളിലെ പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്, അത്രേയുള്ളൂ. എനിക്കാണെങ്കിൽ ടിവിയിലും മറ്റും പരിപാടി ചെയ്യുന്നത് ഇഷ്ടമാണ്. അതുകൊണ്ട് ok പറഞ്ഞു. വീട്ടിൽ ചോദിച്ചപ്പോൾ അമ്മയും ചേട്ടനുമൊക്കെ യെസ് പറഞ്ഞു. അങ്ങനെയാണ് എന്റെ കരിയർ തുടങ്ങുന്നത്… “കൃഷ്ണപ്രഭ പറയുന്നു.
https://www.facebook.com/share/r/19tffQYpoH
കരള്‍ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റിയൂഷനല്‍ ബോർഡ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്.