Featured Oddly News

26 വയസ്സിനുള്ളില്‍ 20 കുട്ടികളുടെ അമ്മ; 105 കുട്ടികള്‍ വേണം, പക്ഷേ, ഇപ്പോള്‍ ജയിലിലാണ്

വെറും 26 വയസ്സിനുള്ളില്‍ 20 കുട്ടികളുള്ള അമ്മ കോടീശ്വരനായ ഭര്‍ത്താവിന്റെ രക്തത്തില്‍ നിന്നും 100 കുട്ടികളെ ജനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ജോര്‍ജിയയില്‍ താമസിക്കുന്ന റഷ്യക്കാരി ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന അമ്മ തന്റെ 20 മക്കളെ വാടക ഗര്‍ഭപാത്രം വഴി സ്വീകരിച്ചു. ഇവര്‍ക്ക് 22 വയസ്സുള്ള 2020 ലായിരുന്നു ഇവര്‍ക്ക് 20 കുട്ടികളും ജനിച്ചതെന്നും പറഞ്ഞു. ഇപ്പോള്‍ കുട്ടികളുടെ പേരും നാളും സഹിതം ഒരു വീഡിയോ തന്നെ ഇവര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഇവര്‍ക്ക് സോഷ്യല്‍മീഡിയാ അക്കൗണ്ടില്‍ 231,000 ലധികം ഫോളോവേഴ്സുണ്ട്. തന്റെ കോടീശ്വരനായ ഭര്‍ത്താവ് ഗലിപ്പിനൊപ്പം 105 കുട്ടികളെ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷമാദ്യം മയക്കുമരുന്നും സൈക്കോട്രോപിക് പദാര്‍ത്ഥങ്ങളും അനധികൃതമായി കൈവശം വച്ചതിനും എട്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. 231,000 ലധികം ഫോളോവേഴ്സുള്ള അവളുടെ ഇന്‍സ്റ്റാഗ്രാം വീഡിയോ അവളുടെ കുട്ടികളുടെ പേരും ജനനത്തീയതിയും പട്ടികപ്പെടുത്തുന്നു.

മുസ്തഫ, മറിയം, ഐറിന്‍, ആലീസ്, ഹസ്സന്‍, ജൂഡി, ഹാര്‍പ്പര്‍, തെരേസ, ഹുസൈന്‍, അന്ന, ഇസബെല്ല, ഇസ്മായില്‍, മെഹ്മെത്, അഹ്മത്, അലി, ക്രിസ്റ്റീന, അലീന, സാറ, ലോക്ക്മാന്‍, അല്‍പാര്‍സ്ലാന്‍ എന്നിവരാണ് മക്കള്‍. ജോര്‍ജിയയിലെ തീരദേശ പട്ടണമായ ബറ്റുമിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്റ്റീന സമ്പന്നനായ ഹോട്ടല്‍ ഉടമ ഗാലിപ്പിനെ കണ്ടുമുട്ടിയത്.

കഴിഞ്ഞ വര്‍ഷം മെയ് യില്‍ ഒരു റെയ്ഡില്‍ വീട്ടില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യവസായിയെ അറസ്റ്റ് ചെയ്തു. നികുതിവെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 1996-ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് 2018-ല്‍ ഗാലിപ് തുര്‍ക്കി വിട്ടിരുന്നു. അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം പറഞ്ഞു, ബിസിനസുകാരന്‍ കുറ്റകൃത്യങ്ങള്‍ നിഷേധിച്ചു.

ക്രിസ്റ്റീന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഭര്‍ത്താവില്ലാതെ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞു. 16 നാനിമാര്‍ക്കായി ഓരോ 12 മാസത്തിലും 67,700 പൗണ്ട് ചെലവഴിച്ചതായി 2021-ല്‍ ക്രിസ്റ്റീന വെളിപ്പെടുത്തി. 2020 മാര്‍ച്ചിനും 2021 ജൂലൈയ്ക്കും ഇടയില്‍ 168,000 യൂറോ വാടക നല്‍കി. കൂടാതെ 16 ലിവ്-ഇന്‍ നാനികള്‍ക്കായി പ്രതിവര്‍ഷം ഡോളര്‍ 96,000 ചെലവഴിക്കുകയും ചെയ്തു.

അവരുടെ ആദ്യത്തെ കുട്ടി മുസ്തഫ 2020 മാര്‍ച്ച് 10 ന് ജനിച്ചു. അതേസമയം അവരുടെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലും 22-ാമത്തെ കുട്ടിയുമായ ഒലീവിയയ്ക്ക് രണ്ട് വയസ്സാണ്. 20 വലിയ ബാഗ് നാപ്കീസും 53 പായ്ക്കറ്റ് ബേബി ഫോര്‍മുലയും ഉള്‍പ്പെടെ കുഞ്ഞുങ്ങള്‍ക്കുള്ള അവശ്യവസ്തുക്കള്‍ക്കായി ആഴ്ചയില്‍ 4,000 പൗണ്ട് ചെലവഴിക്കുന്നതായും ക്രിസ്റ്റീന വെളിപ്പെടുത്തി.

എല്ലാ വര്‍ഷവും ഒരു കുഞ്ഞിനെ ജനിപ്പിക്കാന്‍ തങ്ങള്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തന്റെ പ്രത്യുല്‍പാദന ശേഷി പര്യാപ്തമല്ലെന്ന് പെട്ടെന്ന് മനസ്സിലാക്കിയെന്നും ക്രിസ്റ്റീന പറഞ്ഞു. തുടര്‍ന്നാണ് ഓരോ ഗര്‍ഭത്തിനും ഏകദേശം 9,707 ഡോളര്‍ ചിലവാകുന്ന വാടക അമ്മമാരെ ഉപയോഗിക്കാന്‍ അവര്‍ തീരുമാനിച്ചു. ജോര്‍ജിയ സംസ്ഥാനം 1997 മുതല്‍ വാടക ഗര്‍ഭധാരണം അനുവദിച്ചിട്ടുണ്ട്, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദമ്പതികള്‍ ഭിന്നലിംഗക്കാരും വിവാഹിതരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *