Lifestyle

ദിവസവും ഏലയ്ക്കയിട്ട ചായ കുടിക്കുന്നവരാണോ? ഇക്കാര്യങ്ങളും അറിഞ്ഞിരിക്കൂ…

സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയെന്ന് അറിയപ്പെടുന്ന ഏലയ്ക്ക ഇട്ടൊരു ചായ കുടിക്കാനായി ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്? ഇന്ത്യയില്‍ അധികമായി ഏലയ്ക്ക കൃഷി ചെയ്യുന്നത് നമ്മുടെ സ്വന്തം കേരളത്തിലാണ്.

പാനീയങ്ങളുടെകൂടെ, പലഹാരങ്ങളുടെകൂടെ എന്തിന് പറയണം എരിവുള്ള കറികളുടെകൂടെ വരെ ഏലയ്ക്ക യോജിച്ച് പോകുന്നു. ഏലയ്ക്ക ഇട്ട വെള്ളവും ചായയുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇതിന് ഒരുപാട് ഔഷധഗുണങ്ങളുമുണ്ട്. ദിവസവും ഏലയ്ക്ക ചായ കുടിക്കുന്നത് ഗുണങ്ങള്‍ ഏറെയാണ്

ഏലയ്ക്കയ്ക്ക് പല തരത്തിലുള്ള ബാക്ടീരിയകളെയും ഫംഗസുകളെയും കൊല്ലാനായി സാധിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ബയോ ആക് റ്റിവ് സംയുക്തങ്ങളായ സിനിയോള്‍ ടെര്‍പിനീന്‍ ലിമോണീന്‍ ബോര്‍ണിയോള്‍ എന്നിവ രോഗകാരികളായ ബാക്ടീരിയകള്‍ ഫംഗസ്, യീസ്റ്റ് എന്നിവയുടെ വളര്‍ച്ച തടയുന്നു.

പൊണ്ണത്തടി, ഷുഗര്‍, രക്താതിമര്‍ദ്ദം, ട്രൈഗ്ലിസറൈഡ്, അളവ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യ അവസ്ഥകള്‍ക്കെതിരെ ഏലം സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഹൃദയാഘാതത്തില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനായി ഏലയ്ക്ക സഹായിക്കുന്നു. ഏലയ്ക്കയില്‍ ഉള്ള ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

വായയുടെ ആരോഗ്യത്തിനും ഏലയ്ക്ക നല്ലതാണ്. വായ്‌നാറ്റം മോണരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമായ ബാക്ടീരിയകളെ ചെറുക്കാനായി ഇത് സഹായിക്കും.

ശരീരത്തില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കുന്ന കരളിന്റെ പ്രവര്‍ത്തനത്തില്‍ ഏലയ്ക്ക സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ഇഞ്ചിയെ പോലെ ഏലയ്കയും ആമാശയത്തിനെ അള്‍സറില്‍ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *