സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ മിക്ക ആളുകളും പെടാപാട് പെടുന്നവരാണ്. ചെറിയ മുഖക്കുരു വന്നാല്‍ പോലും വിഷമിക്കുന്നുവരുണ്ട്. പ്രസവശേഷവും മറ്റ് കാരണങ്ങള്‍ കൊണ്ടും വരുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ പലരെയും വിഷമിപ്പിക്കാറുണ്ട്. ശരീരം വണ്ണം വെയ്ക്കുന്നതും കുറയുന്നതും പലപ്പോഴും ശരീരത്തില്‍ പാടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇവ മാറ്റാന്‍ ഇന്ന് പല ചികിത്സകളുമുണ്ട്. എന്നാല്‍ ഇവ മാറ്റാന്‍ വീട്ടില്‍ തന്നെ ചില പൊടികൈകള്‍ നോക്കാവുന്നതാണ്.
- നാരങ്ങാനീര് – ധാരാളം ആന്റി ഓക്സിഡന്റുകളും അതുപോലെ വൈറ്റമിന്‍ സിയും അടങ്ങിയ നാരങ്ങാ നീര് മുടിക്കും ചര്‍മത്തിനും മികച്ചതാണ്. സ്ട്രെച്ച് മാര്‍ക്ക് മാറ്റാനും ചര്‍മത്തിനു നല്ല ഉന്മേഷം നല്‍കാനും ഇത് ഏറെ സഹായിക്കാറുണ്ട്. നാരങ്ങാനീര് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ദിവസവും ഈത് ചെയ്യണം. നാരങ്ങാനീരിനൊപ്പം വെള്ളരിക്ക നീരും ഉപയോഗിക്കാം. ഇതൊന്നും കൂടാതെ ആവണക്കെണ്ണ, തേന്‍, പാല്‍പ്പാട എന്നിവയൊക്കെ സ്ട്രെച്ച് മാര്‍ക്കിനു നല്ലതാണ്.
- വെളിച്ചെണ്ണ – മുടിക്കും ചര്‍മത്തിനും ഒരുപോലെ മികച്ചതായ ഒന്നാണ് വെളിച്ചെണ്ണ. ചര്‍മത്തിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഇതിലുണ്ട്. അതുപോലെ തന്നെ ബദാം ഓയിലും ചര്‍മത്തിനു വളരെ നല്ലതാണ്. ഇതിനായി വെളിച്ചെണ്ണ സ്ട്രെച്ച് മാര്‍ക്കുള്ളിടത്ത് തേച്ച് പിടിപ്പിക്കണം. ബദാം ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേയ്ക്കുന്നതും വളരെ ഗുണം ചെയ്യും. ഇത്തരത്തില്‍ ദീര്‍ഘനാളത്തെ ഉപയോഗം സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഈ വഴി ഏറെ സഹായിക്കും.
- മുട്ടയുടെ വെള്ള – ചര്‍മത്തിനും മുടിക്കും മികച്ച പ്രതിവിധിയാണ് മുട്ടയുടെ വെള്ള. ധാരാളം പ്രോട്ടീനുകളും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ് മുട്ടയുടെ വെള്ള. സ്ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ മുട്ടയുടെ വെള്ള വളരെ നല്ലതാണ്. രണ്ട് മുട്ടയുടെ വെള്ള നന്നായി അടിച്ച് എടുത്ത് സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്തു തേച്ചു പിടിപ്പിക്കുക. ഉണങ്ങി കഴിയുമ്പോള്‍ ഇത് പതുക്കെ ഇളക്കിമാറ്റആം. മണം മാറാന്‍ അവിടെ മോയ്ചറൈസറോ എണ്ണയോ തേക്കാം.
- കറ്റാര്‍വാഴ – ചര്‍മത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം കറ്റാര്‍വാഴയിലുണ്ട്. കറ്റാര്‍വാഴ ഉപയോഗിക്കുന്നതു ചര്‍മത്തിനു തിളക്കവും ഭംഗിയും കൂട്ടാന്‍ സഹായിക്കും. നാച്യുറല്‍ മോയ്ചറൈസറായി ഇത് പ്രവര്‍ത്തിക്കും. മാത്രമല്ല ആന്റി ഓക്സിഡന്റുകളായ വൈറ്റമിന്‍ എയും സിയുമൊക്കെ ഇതിലുണ്ട്. കറ്റാര്‍വാഴ ജെല്‍ ഇത്തരത്തില്‍ ദിവസവും പുരട്ടിയാല്‍ സ്ട്രെച്ച് മാര്‍ക്ക് മാറിക്കിട്ടും. ഇത് ദിവസേന ചെയ്യണം എങ്കില്‍ മാത്രമേ മാറ്റം കാണാന്‍ സാധിക്കൂ.