Health

ദിവസവും സൂര്യകാന്തി വിത്തുകള്‍ കഴിക്കൂ ! ആരോഗ്യ ഗുണങ്ങളേറെ

പോഷകങ്ങളാല്‍ നിറഞ്ഞ സൂര്യകാന്തി വിത്തുകള്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു . ഈ വിത്തുകളില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് . പ്രത്യേകിച്ച് വിറ്റാമിന്‍ ഇ യുടെ കലവറയാണ് ഇവ . ഈ സുപ്രധാന പോഷകങ്ങള്‍ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാനും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കാനും സഹായിക്കുകയും ചെയ്യുന്നു . സൂര്യകാന്തി വിത്തുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ്.

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കാനും ലഘുഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താവുന്നതാണ്. സൂര്യകാന്തി വിത്തുകള്‍ ദിവസവും കഴിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ആരോഗ്യമുള്ള ഹൃദയം

പോളിഅണ്‍സാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ സൂര്യകാന്തി വിത്തുകളില്‍ നിറഞ്ഞിരിക്കുന്നു. രണ്ട് തരത്തിലുള്ള കൊഴുപ്പുകളും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

സൂര്യകാന്തി വിത്തുകളില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം

സൂര്യകാന്തി വിത്തുകള്‍ സ്വാഭാവികമായും നാരുകളാല്‍ സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍-Eയാല്‍ സമ്പുഷ്ടമാണ്

സൂര്യകാന്തി വിത്തുകളില്‍ വിറ്റാമിന്‍ ഇ, സസ്യ സംയുക്തങ്ങള്‍, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *