സെല്‍ഫിയും ഫ്രണ്ട് ക്യാമറയും ഡി എസ് എല്‍ ആര്‍ ഉം ടാബും മൊബൈലും ഒന്നുമില്ലാതിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അന്നൊക്കെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ എടുക്കുന്നത് വലിയ സന്തോഷമായിരുന്നു. നമ്മുടെ വീടിനടുത്തുള്ള ഏതെങ്കിലും ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുക്കും. അത് പ്രിന്റ് ചെയ്തു കിട്ടുന്നതുവരെ അതിനായുള്ള കാത്തിരിപ്പാണ്. വല്ലപ്പോഴും വര്‍ഷത്തിലൊരിക്കല്‍ മാത്രം എടുക്കുന്ന ഒരു ഫോട്ടോ എല്ലാവരുടെയും വീട്ടില്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരിക്കു
സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ കിട്ടാനായി കുറഞ്ഞത് ഒരു പത്തു രൂപയെങ്കിലും കൊടുക്കേണ്ടതുണ്ട്. അന്നൊക്കെ പത്തു രൂപ എന്ന് പറയുന്നത് ഇന്നത്തെ 100 രൂപയ്ക്ക് സമമാണ്. ആ പത്തു രൂപ എടുക്കാന്‍ ഇല്ലാത്ത പലരും സ്‌കൂള്‍ ഫോട്ടോ വാങ്ങിക്കാതെ ഇരുന്നിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം കാലം മുന്നോട്ടു പോയി. ടെക്‌നോളജി മാറി ആളുകള്‍ക്ക് മാറ്റം സംഭവിച്ചു എല്ലാവരുടെയും കയ്യില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉണ്ട്. ഇന്ന് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒഴിച്ചുകൂട്ടന്‍ ആകാത്ത ഘടകം ആയി മൊബൈല്‍ ഫോണ്‍ മാറി. ഫോണിലെ ഫ്രണ്ട് ക്യാമറ ഒന്ന് ഓണ്‍ ആക്കി വെച്ചാല്‍ ഉടന്‍തന്നെ സെല്‍ഫി കിട്ടും. ഫോട്ടോയുടെ റിസള്‍ട്ട് കാണാന്‍ പണ്ടത്തെപ്പോലെ കാത്തിരിക്കേണ്ട അപ്പോള്‍ തന്നെ ഫോണില്‍ അത് കാണാം
ഇപ്പോഴിതാ തങ്ങളുടെ കുട്ടിക്കാലത്ത് എടുത്ത ഒരു ഫോട്ടോ റി ക്രിയേറ്റ് ചെയ്തിരിക്കുകയാണ് രണ്ട് സഹോദരങ്ങള്‍. തങ്ങളുടെ അച്ഛന്‍ അമ്മമാര്‍ക്കൊപ്പം മുത്തച്ഛന്റെ മുത്തശ്ശിയുടെ കൂടെ കുഞ്ഞായിരുന്ന സമയത്ത് എടുത്ത ഒന്നുകൂടി റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ്.
അവര്‍ എങ്ങനെയാണ് ഫോട്ടോ റീ ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. അതോടെ വീഡിയോ വൈറലുമായി. മുത്തച്ഛനും മുത്തശ്ശിയും കാല് വയ്യാതെ സ്റ്റെയര്‍കെയ്‌സ് കയറി ഫോട്ടോ എടുക്കുന്നതിനായി ടെറസില്‍ വരുന്നതു ഉള്‍പ്പെടെ അവര്‍ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വളരെ മികച്ച പ്രതികരണമാണ് ആ സഹോദരങ്ങള്‍ക്ക് കിട്ടുന്നത്. നിങ്ങള്‍ നിങ്ങളുടെ പ്രായമായ മാതാപിതാക്കള്‍ക്കും മുത്തശ്ശനും മുത്തശ്ശിക്കും കൊടുത്ത ഏറ്റവും വലിയ സമ്മാനമാണ് ഇതെന്നാണ് പലരും കുറിച്ചത്. ഈ ഫോട്ടോ റീ ക്രീയേറ്റ് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ആ മുത്തശ്ശനും മുത്തശ്ശിയും ആണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണെന്ന് ചിലര്‍ കുറിച്ചു. എന്തായാലും നിങ്ങളുടെ കയ്യിലും പത്രത്തില്‍ ഫോട്ടോ ഉണ്ടെങ്കില്‍ ഇതുപോലെ റിക്രിയേറ്റ് ചെയ്തു നോക്കിക്കോളൂ