സസ്യാധിഷ്ടിത പാല്‍ ആരോഗ്യകരമായ മറ്റ് പാലുകള്‍ക്ക് പകരമായി ഉപയോഗിക്കുന്നത് ഗുണകരമെന്ന് നാം കേട്ടിട്ടുണ്ട് . പ്രത്യേകിച്ച് അലര്‍ജിയുള്ളവര്‍ക്ക്.
എന്നാല്‍ ശരിക്കും സസ്യങ്ങളില്‍ നിന്നുള്ള പാല്‍ ആരോഗ്യകരമാണോ?
കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ മരിയാന്‍ നിസെന്‍ ലണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു പുതിയ പഠനം, സസ്യാധിഷ്ഠിത പാലില്‍ പോഷകമൂല്യത്തിന്റെ കുറവുള്ളതായി കണ്ടെത്തി.
പഠനത്തിന്റെ കണ്ടെത്തലുകള്‍:
ഗവേഷകര്‍ 10 വ്യത്യസ്ത സസ്യാധിഷ്ഠിത പാനീയങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അവയെ പശുവിന്‍ പാലുമായി താരതമ്യപ്പെടുത്തിയപ്പോള്‍ ഒരു സസ്യാധിഷ്ഠിത പാലും മറ്റൊന്നിനോട് തുല്യമല്ലെന്ന നിഗമനത്തിലെത്തി ചേരുകയുണ്ടായി. കൂടുതല്‍ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കണമെന്നും എന്നാല്‍ ശരിയായ പോഷകാഹാരമാണ് സസ്യാധിഷ്ഠിത പാനീയങ്ങള്‍ എന്ന് കരുതി പശുവിന്‍ പാലിന് പകരം വയ്ക്കരുതെന്നും വ്യക്തമാക്കുന്നു .
പശുവിന്‍ പാലില്‍ നിന്ന് വ്യത്യസ്തമായി, സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പാല്‍ വിപുലമായ സംസ്‌കരണ പ്രക്രീയയിലൂടെ കടന്നുപോകുന്നു. അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ (UHT) അധിഷ്ഠിത പാല്‍ സംസ്‌കരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഷെല്‍ഫ് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനായി വളരെ ഉയര്‍ന്ന താപനിലയില്‍ പാല്‍ പാകം ചെയ്യുന്നതിന് കാരണമാകുന്നു.
ഈ പ്രക്രിയ മെയിലാര്‍ഡ് റിയാക്ഷന്‍ എന്നറിയപ്പെടുന്ന ഒരു രാസപ്രവര്‍ത്തനത്തിന് കാരണമാകുകയും ചെയ്യുന്നു. ഒപ്പം ഇത് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പാലിന്റെ പോഷകമൂല്യം നഷ്ട്ടമാകുന്നതിനും കാരണമാകുന്നു .
പശുവിന്‍ പാലിന്റെയും സസ്യാധിഷ്ഠിത പാലിന്റെയും പോഷകമൂല്യം
ഒരു ലിറ്റര്‍ പശുവിന്‍ പാലില്‍ 3.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം സസ്യാധിഷ്ഠിത പാനീയങ്ങളില്‍ എട്ടെണ്ണത്തിലും ഐയുസ്റ്റ് അടങ്ങിയിട്ടുണ്ട്. ലിറ്ററില്‍ 3.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതേസമയം സസ്യാധിഷ്ഠിത പാനീയങ്ങളില്‍ എട്ടെണ്ണത്തിലും 0.4 മുതല്‍ 1.1 ഗ്രാം വരെ മാത്രമേ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളൂ. സസ്യാധിഷ്ഠിത പാലിലെ അള്‍ട്രാ ഹൈ ടെമ്പറേച്ചര്‍ പ്രകീയ പ്രോട്ടീനും അമിനോ ആസിഡും കുറയ്ക്കുന്നു.
മാത്രമല്ല, സസ്യാധിഷ്ഠിത പാലിലും കൂടുതല്‍ പഞ്ചസാരയുടെ അംശവും ഗവേഷകര്‍ കണ്ടെത്തി. ഒപ്പം ഇവയില്‍ അക്രിലമൈഡിന്റെ അംശവും കണ്ടെത്തുകയുണ്ടായി . വറുത്ത ഭക്ഷണങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു സംയുക്തമാണ് അക്രിലമൈഡ്. ഇത് ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.